city-gold-ad-for-blogger

കരാറുകാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

കരാറുകാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
അമ്പലത്തറ: കരാറുകാരനെ മരക്കൊമ്പില്‍ ദുരൂഹ സാഹചര്യത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.
അട്ടേങ്ങാനം കണ്ണാടിപ്പാറയിലെ രാമചന്ദ്രനെയാണ് (35) ഞായറാഴ്ച രാത്രി തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. കെട്ടിട നിര്‍മ്മാണ കരാറുകാരനായ രാമചന്ദ്രനെ കടബാധ്യതയുള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ അലട്ടിയിരുന്നു.
ഞായറാഴ്ച രാവിലെ വീട്ടില്‍ നിന്നും ഇറങ്ങിയ രാമചന്ദ്രന്‍ തിരിച്ചുവരാതിരുന്നതിനെ തുടര്‍ന്ന് വീട്ടുകാര്‍ അന്വേഷണം നടത്തിവരുന്നതിനിടെയാണ് യുവാവിനെ അട്ടേങ്ങാനം ശ്രീകൃഷ്ണ മെറ്റല്‍സിന് സമീപത്തെ മരക്കൊമ്പില്‍ തൂങ്ങിമരിച്ചതായി കണ്ടെത്തിയത്. രാമചന്ദ്രന്റെ മരണത്തില്‍ ബന്ധുക്കള്‍ സംശയം പ്രകടിപ്പിച്ചിട്ടുണ്ട്. ഇതെക്കുറിച്ച് സമഗ്രമായ അന്വേഷണം വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം. അമ്പലത്തറ പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റ്മാര്‍ട്ടത്തിനായി ജില്ലാശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

Keywords: Contractor, Hang dead, Ambalathara, Kasaragod

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia