മണ്ണ് നിരപ്പാക്കല്‍ യന്ത്രം കയറി കെ എസ് ടി പി റോഡ് നിര്‍മാണ തൊഴിലാളി മരിച്ചു
Oct 6, 2016, 13:09 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 06/10/2016) മണ്ണ് നിരപ്പാക്കല്‍ യന്ത്രംകയറി കെ എസ് ടി പി റോഡ് നിര്‍മാണ തൊഴിലാളി മരിച്ചു. ബംഗാള്‍ സ്വദേശി ഹൗളി ബിനോയ് (46) ആണ് മരിച്ചത്. ബുധനാഴ്ച ഉച്ചയ്ക്ക് ചിത്താരി ചാമുണ്ഡികുന്നില്‍വെച്ചാണ് അപകടമുണ്ടായത്. കെ എസ് ടി പി റോഡ് നിര്‍മാണത്തിനിടെ മണ്ണ് നിരപ്പാക്കല്‍ യന്ത്രം പിറകോട്ടെടുക്കുന്നതിനിടെ തൊട്ടടുത്തുണ്ടായിരുന്ന ബിനോയ് യന്ത്രത്തിന് അടിയില്‍പെടുകയായിരുന്നു.
യന്ത്രം ഇയാളുടെ ദേഹത്ത് കയറി ഇറങ്ങുകയും ചെയ്തു. ഗുരുതരമായി പരിക്കേറ്റ ബിനോയിയെ ഉടന്‍തന്നെ കാഞ്ഞങ്ങാട് മന്‍സൂര്‍ ആശുപത്രിയില്‍ കൊണ്ടുപോയി പ്രഥമ ശുശ്രൂഷ നല്‍കി മംഗളൂരു ആശുപത്രയിലേക്ക് കൊണ്ടുപോയെങ്കിലും രാത്രിയോടെ മരണപ്പെടുകയായിരുന്നു. വിവരമറിഞ്ഞ് ഹൊസ്ദുര്‍ഗ് പോലീസും സ്ഥലത്തെത്തിയിരുന്നു. പോലീസ് മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തി. പോസ്റ്റുമോര്‍ട്ടത്തിന്‌ശേഷം മൃതദേഹം ബംഗാളിലേക്ക് കൊണ്ടുപോകും.

Keywords: Construction worker dies in accident, Kanhangad, Road, Obituary, Kasaragod,