city-gold-ad-for-blogger

കോണ്‍ഗ്രസ് നേതാവ് വി. അമ്പാടി മാസ്റ്റര്‍ നിര്യാതനായി

കോണ്‍ഗ്രസ് നേതാവ് വി. അമ്പാടി മാസ്റ്റര്‍ നിര്യാതനായി
ചെറുവത്തൂര്‍: പ്രമുഖ കോണ്‍ഗ്രസ് നേതാവും സഹകാരിയും മികച്ച സംഘാടകനുമായ ചെറുവത്തൂര്‍ ഓരിയിലെ വി.അമ്പാടി മാസ്റ്റര്‍(84) നിര്യാതനായി. വാര്‍ദ്ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് വ്യാഴാഴ്ച പുലര്‍ച്ചെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം.
കോണ്‍ഗ്രസ് ഐ പടന്ന മണ്ഡലം പ്രസിഡണ്ടായി സജീവ രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങിയ കുഞ്ഞമ്പാടി മാസ്റ്റര്‍ അവിഭക്ത കണ്ണൂര്‍ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ട്രഷറര്‍, അവിഭക്ത കണ്ണൂര്‍ ജില്ലാ കര്‍ഷഖ കോണ്‍ഗ്രസ് പ്രസിഡണ്ട്, കാസര്‍കോട് ജില്ലാ ബാങ്ക് ഡയറക്ടര്‍, പടന്ന സര്‍വീസ് സഹകരണ ബേങ്ക് ഡയറക്ടര്‍ തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. പടന്ന ബാങ്കിന്റെ സ്ഥാപക നേതാവായിരുന്നു. കെ.പി.നൂറുദ്ദീന്‍ വനംമന്ത്രിയായിരിക്കുമ്പോള്‍ സംസ്ഥാന വനം വകുപ്പ് ഉപദേശക സമിതി അംഗമായിരുന്നു. ഓരി വിഷ്ണുമൂര്‍ത്തി ക്ഷേത്ര പുനഃപ്രതിഷ്ഠ പ്രസിഡണ്ടായിരുന്നു. ഓരി എഎല്‍പിസ്‌കൂളില്‍ നിന്നാണ് അദ്ദേഹം അദ്ധ്യാപകവൃത്തിയില്‍ നിന്ന് വിരമിച്ചത്.
പരേതയായ കെ.പി.ജാനകിയാണ് ഭാര്യ. മക്കള്‍: കെ.പി.രവീന്ദ്രന്‍ (പടന്ന സര്‍വ്വീസ് സഹകരണ ബേങ്ക്), കെ.പി.പ്രകാശന്‍ (ജില്ലാ കോണ്‍ഗ്രസ് ഐ എക്‌സിക്യൂട്ടീവ് അംഗം), കെ.പി.ശ്യാമള. മരുമക്കള്‍: ഡോ.എം.പ്രസീലത (മെഡിക്കല്‍ ഓഫീസര്‍ പിഎച്ച്‌സി വലിയപറമ്പ), പി.വിജയ(അദ്ധ്യാപിക, എയുപിസ്‌കൂള്‍ കൈതക്കാട്), ശശി (പാപ്പിനിശ്ശേരി), സഹോദരങ്ങള്‍: പി.കുഞ്ഞിക്കണ്ണന്‍, ജാനകി, പരേതനായ കുഞ്ഞിരാമന്‍ മാസ്റ്റര്‍, കുഞ്ഞമ്പു, അപ്പു. ശവ സംസ് കാരം  വ്യാഴാഴ്ച വൈകിട്ട് സമുദാ യ ശ്മശാനത്തില്‍.
ഡിസിസി പ്രസിഡണ്ട് കെ വെളുത്തമ്പു, കെ പി കുഞ്ഞി ക്കണ്ണന്‍, പി ഗംഗാധരന്‍ നാ യര്‍, പി സി രാമന്‍ തുടങ്ങി സമൂഹത്തിന്റെ നാനാ തുറകളില്‍പ്പെട്ട നൂറ് കണക്കി ന് ആളുകള്‍ വസതിയി ലെത്തി അന്തിമോപചാര മര്‍പ്പിച്ചു. കെ പി സി സി പ്ര സിഡണ്ട് രമേശ് ചെന്നിത്തല , കേന്ദ്രമന്ത്രി കെ സി വേ ണുഗോപാല്‍, നിയമസഭ സ്പീക്കര്‍ ജി കാര്‍ത്തികേയന്‍ എന്നിവര്‍ അനുശോചിച്ചു.
Keywords: Cheruvathur, Obituary, കോണ്‍ഗ്രസ് നേതാവ്, വി. അമ്പാടി

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia