ഭാര്യയുമായി വഴക്കിട്ട് ഇറങ്ങിപോയ കോണ്‍ഗ്രസ് നേതാവ് തൂങ്ങി മരിച്ച നിലയില്‍
Jul 6, 2012, 16:26 IST
കാസര്‍കോട്: ഭാര്യയുമായി വഴക്കിട്ട് ഇറങ്ങിപോയ സെന്‍ട്രിംഗ് മേസ്ത്രിയും വിദ്യാനഗര്‍ കല്ലക്കട്ട ഒന്നാം വാര്‍ഡ് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റുമായ വിദ്യനഗര്‍ കല്ലക്കട്ടയിലെ ബി. ഉമേഷി(42)നെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. വീടിന് കുറച്ചകലെയുള്ള കാട്ടിലാണ് ഉമേഷിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. പരേതനായ ബൊമ്മന്‍-കാര്‍ത്യായനി ദമ്പതികളുടെ മകനാണ്.
വെള്ളിയാഴ്ച രാവിലെ 8.30ന് ഭാര്യയുമായി വഴക്കിട്ട് ലുങ്കിയുമായി വീട്ടില്‍ നിന്ന് ഇറങ്ങിപ്പോയതായിരുന്നു. കാണാത്തതിനെ തുടര്‍ന്ന് നാട്ടുകാരും ബന്ധുക്കളും തിരച്ചില്‍ നടത്തുന്നതിനിടയിലാണ് ഉച്ചയ്ക്ക് ഒരു മണിയോടെ ഉമേഷിനെ കാട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. നല്ല സാമ്പത്തികശേഷിയും ഉണ്ടായിരുന്നു. മൃതദേഹം പോസ്‌മോര്‍ട്ടത്തിനായി കാസര്‍കോട് ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.
ഭാര്യ: ലക്ഷ്മി. മക്കള്‍: പ്രണവ്, കാര്‍ത്തിക, വിഷ്ണു. സഹോദരങ്ങള്‍: കൃഷ്ണന്‍, കുമാരന്‍, ഭാസ്‌ക്കരന്‍, സാവിത്രി.

Keywords: kasaragod, Kerala, Obituary, Congress, Leader, Suicide