കോണ്‍ഗ്രസ് നേതാവ് നാരായണന്‍ പാണ്ട്യാട്ട് നിര്യാതനായി
Apr 13, 2019, 16:40 IST
ചോയ്യങ്കോട്: (www.kasargodvartha.com 13.04.2019) കിനാനൂര്‍-കരിന്തളം മണ്ഡലം കോണ്‍ഗ്രസ് മുന്‍ പ്രസിഡണ്ടും വിമുക്ത ഭടനുമായ നാരായണന്‍ പാണ്ട്യാട്ട് (69) നിര്യാതനായി. ഇറാഖ്-കുവൈത്ത് യുദ്ധത്തില്‍ യു എന്‍ സേനയില്‍ അംഗമായിരുന്നു.
മികച്ച സഹകാരിയായ നാരായണന്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം, നീലേശ്വരം ബ്ലോക്ക് അഗ്രിക്കള്‍ച്ചറിസ്റ്റ് ഇംപ്രൂവ്മെന്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റി സ്ഥാപക ഡയറക്ടര്‍ തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
സിപിഎം ശക്തികേന്ദ്രമായ കിനാനൂര്‍ വാര്‍ഡില്‍ അട്ടിമറി വിജയം നേടി കിനാനൂര്‍-കരിന്തളം പഞ്ചായത്ത് അംഗമായി വിജയിച്ചിരുന്നു. അഞ്ചു വര്‍ഷക്കാലമായി പക്ഷാഘാതം പിടിപെട്ട് ചികിത്സയിലായിരുന്ന ഇദ്ദേഹം ശനിയാഴ്ച പുലര്‍ച്ചെ മന്‍സൂര്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെയാണ് മരണപ്പെട്ടത്.
ഭാര്യ: പത്മിനി. മക്കള്‍: ഹരിപ്രസാദ് (ഗള്‍ഫ്), അഭിലാഷ്. സഹോദരങ്ങള്‍: കൃഷ്ണന്‍ ചോയ്യങ്കോട് (മുന്‍ പഞ്ചായത്തംഗം), അമ്മിണി (ചായ്യോത്ത്), രാധ (ചോയ്യങ്കോട്), ഗീത (കിനാനൂര്‍), ജാനകി (കാഞ്ഞങ്ങാട് സൗത്ത്). മൃതദേഹം വൈകിട്ട് സംസ്‌കരിക്കും. നാരായണന്റെ വിയോഗത്തില്‍ യു ഡി എഫ് സ്ഥാനാര്‍ത്ഥി രാജ്മോഹന്‍ ഉണ്ണിത്താന്‍, ഡി സി സി പ്രസിഡണ്ട് ഹക്കീം കുന്നില്‍, കെ പി സി സി അംഗം അഡ്വ. കെ കെ നാരായണന്‍, കിനാനൂര്‍-കരിന്തളം മണ്ഡലം കോണ്‍ഗ്രസ് പ്രസിഡണ്ട് ഉമേശന്‍ വേളൂര്‍ തുടങ്ങിയവര്‍ അനുശോചിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Top-Headlines, Congress, Obituary, Death, Karinthalam, Congress leader Narayanan Pandyatt passes away
< !- START disable copy paste -->