city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ചെന്നിത്തലയുടെ സന്ദേശയാത്രയ്ക്കിടെ കുഴഞ്ഞു വീണ കോണ്‍ഗ്രസ് നേതാവ് മരിച്ചു

ചെന്നിത്തലയുടെ സന്ദേശയാത്രയ്ക്കിടെ കുഴഞ്ഞു വീണ കോണ്‍ഗ്രസ് നേതാവ് മരിച്ചു
കാസര്‍കോട്: രമേശ് ചെന്നിത്തല നയിക്കുന്ന സ്‌നേഹസന്ദേശയാതയ്ക്കിടെ കുഴഞ്ഞു വീണ കോണ്‍ഗ്രസ് നേതാവ് മരിച്ചു. പ്രവാസി കോണ്‍ഗ്രസ് കാസര്‍കോട് മണ്ഡലം സെക്രട്ടറിയും മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് 12-ാം വാര്‍ഡ് കോണ്‍ഗ്രസ് പ്രസിഡന്റുമായ ചൗക്കി കുന്നിലിലെ കെ.കെ. മുഹമ്മദ്(46)ആണ് മരിച്ചത്.

പരേതരായ കുഞ്ഞപ്പേരി-ബീഫാത്തിമ ദമ്പതികളുടെ മകനാണ്. ഭാര്യ: മൈമൂന. മക്കള്‍: മന്‍സൂര്‍(ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥി), മുബഷീര്‍. സഹോദരങ്ങള്‍: അബ്ദുല്ല, മൊയ്തീന്‍, നഫീസ, പരേതനായ അബ്ദുര്‍ റഹ്്മാന്‍.

ഇപ്പോള്‍ ഓട്ടോ ഡ്രൈവറായി ജോലിയെടുത്ത് കഴിയുകയാണ്. മെയ് 10ന് വൈകിട്ട് ഹൊസങ്കടിയില്‍ സ്‌നേഹസന്ദേശയാത്രയുടെ ഉദ്ഘാടന പരിപാടിക്കിടെയാണ് മുഹമ്മദ് കുഴഞ്ഞ് വീണത്. ഉടന്‍ തന്നെ കാസര്‍കോട് കിംസ് ആശുപത്രിയിലും പിന്നീട് മംഗലാപുരം ആശുപത്രിയിലും പ്രവേശിപ്പിച്ചുവെങ്കിലും ശനിയാഴ്ച പുലര്‍ച്ചെയാണ് മരണം സംഭവിച്ചത്. മരണ വിവരമറിഞ്ഞ് കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല, പ്രവാസി കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഐസക് തോമസ്, ഡി.സി.സി പ്രസിഡന്റ് കെ. വെളുത്തമ്പു, വൈസ് പ്രസിഡന്റ് പി.എ അഷ്‌റഫലി, ജനറല്‍ സെക്രട്ടറി കെ. നീലകണ്ഠന്‍, ജില്ലാ പഞ്ചായത്തംഗം പാദൂര്‍ കുഞ്ഞാമുഹാജി, കടാശ്വാസ കമ്മീഷന്‍ ആര്‍. ഗംഗാധരന്‍, നാം ഹനീഫ, ഹമീദ് കാവില്‍ തുടങ്ങി നിരവധി നേതാക്കളും നൂറുണക്കിന് കോണ്‍ഗ്രസ് പ്രവര്‍ത്തകരും മരിച്ച മുഹമ്മദിന്റെ വീട്ടിലെത്തി അനുശോചനമറിയിച്ചു.


Keywords:  kasaragod, Kerala, Congress, Obituary, Ramesh-Chennithala, Leader


Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia