ഭാര്യ മരിച്ച മനോവിഷമത്തില്‍ കോണ്‍ഗ്രസ് നേതാവ് കെട്ടിതൂങ്ങി ആത്മഹത്യചെയ്തു
Aug 12, 2012, 11:49 IST
പി. ഭാസ്ക്കരന്‍ |
ഭാസ്ക്കരന്‍ നായരുടെ ഭാര്യ തങ്കമണി(44) ശനിയാഴ്ച രാവിലെ ഹൃദയാഘാതം മൂലം മരണപ്പെട്ടിരുന്നു. ഇവരുടെ മൃതദേഹം സംസ്ക്കരിക്കാനുള്ള ഒരുക്കങ്ങള്‍ക്കിടയില്‍ ഭാസ്ക്കരന്‍നായര്‍ അപ്രത്യക്ഷനാവുകയായിരുന്നു. ഇതേതുടര്‍ന്ന് തങ്കമണിയുടെ സംസ്ക്കാരം മാറ്റിവെച്ചു. തുടര്‍ന്ന് ബന്ധുക്കളും പോലീസും മറ്റും ചേര്‍ന്ന് വ്യാപകമായ തിരച്ചില്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല.
അതിനിടയിലാണ് ഞായറാഴ്ച ഭാസ്ക്കരന്‍ നായരുടെ കൃഷിയിടത്തിലെ ഒഴിഞ്ഞകോണിലെ റബര്‍ മരക്കൊമ്പില്‍ മൃതദേഹം കെട്ടിതൂങ്ങിയ നിലയില്‍ കണ്ടത്. തങ്കമണിയുടെ മൃതദേഹം ഫ്രീസറില്‍ സൂക്ഷിച്ചിട്ടുണ്ട്. ഭാസ്ക്കരന്‍ നായരുടെ മൃതദേഹം ഉടന്‍ ഇന്‍ക്വസ്റ്റ് നടത്തും. കോണ്‍ഗ്രസിന്റെ മുളിയാര്‍ മണ്ഡത്തിലെ പ്രമുഖ നേതാവും സംഘാടകനുമായിരുന്നു മരിച്ച ഭാസ്ക്കരന്‍ നായര്‍. മക്കള്‍: സനില്‍ കുമാര്‍, ശ്രീജ. മരുമകന്: സുരേഷ് ചെങ്കള പാടി.
Keywords: Congress leader, Suicide, Muliyar, Kasaragod