ഉണ്ണിത്താന്റെ സ്വീകരണയോഗത്തില്‍ പങ്കെടുക്കാന്‍ വീട്ടില്‍ നിന്നുമിറങ്ങിയ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കുഴഞ്ഞുവീണു മരിച്ചു
Jun 15, 2019, 11:50 IST
കണ്ണൂര്‍: (www.kasargodvartha.com 15.06.2019) നിയുക്ത എം പി രാജ്മോഹന്‍ ഉണ്ണിത്താന്റെ സ്വീകരണയോഗത്തില്‍ പങ്കെടുക്കാന്‍ വീട്ടില്‍ നിന്നുമിറങ്ങിയ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കുഴഞ്ഞുവീണു മരിച്ചു. മഴൂരിലെ കപ്പച്ചേരി രാഘവന്‍ (69) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ 8.45 മണിയോടെയാണ് സംഭവം.
പട്ടുവത്ത് നടക്കുന്ന രാജ്മോഹന്‍ ഉണ്ണിത്താന്റെ സ്വീകരണയോഗത്തില്‍ പങ്കെടുക്കാന്‍ വീട്ടില്‍ നിന്നും ഇറങ്ങിയ രാഘവന് കലശലായ നെഞ്ചുവേദനയെ തുടര്‍ന്ന് കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ തളിപ്പറമ്പിലെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പരേതനായ കോണ്‍ഗ്രസ് നേതാവ് കപ്പച്ചേരി നാരായണന്റെ സഹോദരനാണ്.
സംഭവമറിഞ്ഞ് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ആശുപ്രതിയിലെത്തി അന്ത്യോപചാരമര്‍പ്പിച്ചു. ഭാര്യ: ജയ (ടി.ടി.കെ. ദേവസ്വം, തളിപ്പറമ്പ). മറ്റ് സഹോദരങ്ങള്‍: പരേതരായ രാമന്‍, ദേവി, ചിയ്യയി, കണ്ണന്‍, ഗോവിന്ദന്‍, ബാലകൃഷ്ണന്‍.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Top-Headlines, Rajmohan Unnithan, Death, Obituary, Congress activist died when going to Unnithan's program
< !- START disable copy paste -->