city-gold-ad-for-blogger

എം പി കരുണാകരന്‍ മാഷിന്റെ നിര്യാണത്തില്‍ അനുശോചിച്ചു

കാസര്‍കോട്: (www.kvartha.com 22.05.2017) 1970, 80, 90 കളില്‍ കാസര്‍കോട് സാഹിത്യ സാംസ്‌കാരിക, സാമൂഹ്യ രംഗങ്ങളില്‍  നിറ സാന്നിധ്യമായിരുന്ന എം പി കരുണാകരന്‍ മാസ്റ്ററുടെ നിര്യാണത്തില്‍ കാസര്‍കോട്ടെ സാംസ്കാരിക നായകന്മാരുടെ അനുശോചനം.  പ്രൊഫ. എം എ റഹ് മാന്‍, ജി ബി വത്സന്‍, സി എല്‍ ഹമീദ്, നാരായണന്‍ പേരിയ, അഡ്വ. പി  വി ജയരാജന്‍, എ എസ് മുഹമ്മദ് കുഞ്ഞി, രാധാകൃഷ്ണന്‍ പെരുമ്പള, പി എസ് ഹമീദ്, ബാലകൃഷ്ണന്‍ ചെര്‍ക്കള, ഷെരിഫ്  കുരിക്കള്‍, രാഘവന്‍ ബെള്ളിപ്പാടി, ഇബ്രാഹിം ചെര്‍ക്കള,  കുട്ടിയാനം മുഹമ്മദ് കുഞ്ഞി, അഷ്‌റഫലി ചേരങ്കൈ, റഹിം നുള്ളിപ്പാടി, കെ ജി റസാഖ്  തുടങ്ങിയവരാണ് അനുശോചിച്ചത്.

എം പി  കരുണാകരന്‍ മാഷിന്റെ നിര്യാണത്തില്‍ അനുശോചിച്ചു

ഒരു കാലത്തു കാസര്‍കോട്  സാഹിത്യ വേദിയുടെയും മറ്റു സംഘടനകളുടെയുമൊക്കെ തലപ്പത്തു  പ്രവര്‍ത്തിച്ചവരില്‍ ഒരാളായിരുന്നു അന്തരിച്ച എം പി കരുണാകരനെന്നു അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

തളങ്കര മുസ്ലിം ഹൈസ്‌കൂള്‍ റിട്ട: അധ്യാപകനായിരുന്നു അടുക്കത്ത് ബയല്‍ ഗുത്തുവില്‍ എം പി കരുണാകരന്‍. മെയ് 18ന് വ്യാഴാഴ്ച അങ്കമാലി ഫ്ലവര്‍ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം.

ഭാര്യ: സി കെ ഇന്ദിര (റിട്ട: അക്കൗണ്ട് അസിസ്റ്റന്‍റ്, സി പി സി ആര്‍ ഐ കാസര്‍കോട്). മക്കള്‍: അശ്വിന്‍ (അക്കൗണ്ട്‌സ് മാനേജര്‍, ഐ ടി മംഗലൂരു), ഡോ: സ്മിത (ഫാക്കല്‍റ്റി, ഇന്ത്യന്‍ ഇന്‍സ്റ്റിട്യൂട്ട് ഓഫ് സയന്‍സ്, ബാംഗ്ലൂര്‍).

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kerala, Kasaragod, News, Obituary, Condolence, Arts, M P Karunakaran Mash, Social, Welfare activities.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia