city-gold-ad-for-blogger
Aster MIMS 10/10/2023

ഇബ്രാഹിം ഫൈസിയുടെ വിയോഗത്തില്‍ അനുശോചനപ്രവാഹം

ചെങ്കള: (www.kasargodvartha.com 03.09.2019) ചൊവ്വാഴ്ച പുലര്‍ച്ചെ അന്തരിച്ച എസ്‌കെകെഎസ്എഫ് മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് ഇബ്രാഹിം ഫൈസി ജെഡിയാറി(43)ന്റെ വിയോഗത്തില്‍ അനുശോചനപ്രവാഹം. ജില്ലയിലെ ബന്തടുക്ക മാണിമൂല ജെഡിയാറെന്ന കുഗ്രാമത്തില്‍ നിന്നും എസ്‌കെഎസ്എസ്എഫ് പ്രവര്‍ത്തകനായി സംഘടനാ പ്രവര്‍ത്തനം തുടങ്ങിയ ഇബ്രാഹിം ഫൈസി ജില്ലാ പ്രസിഡന്റായും, സംസ്ഥാന വൈസ് പ്രസിഡന്റായും ഉയര്‍ന്നത് ചടുല വേഗത്തിലാണ്. അതേ വേഗത അദ്ദേഹത്തിന്റെ വിയോഗത്തിലും ഉണ്ടായത് സമസ്ത പ്രവര്‍ത്തകര്‍ക്കിടയില്‍ കടുത്ത ദുഖമുണ്ടാക്കി. മൃതദേഹം ഉച്ചക്ക് മൂന്ന് മണിയോടെ ചെങ്കള ജുമാ മസ്ജിദ് പരിസരത്ത് ഖബറടക്കി.

ഇബ്രാഹിം ഫൈസിയുടെ വിയോഗത്തില്‍ സമസ്ത വൈസ് പ്രസിഡന്റ് യു എം അബ്ദുര്‍ റഹ് മാന്‍ മൗലവി, ജില്ലാ പ്രസിഡന്റ് ത്വാഖാ അഹ് മദ് അല്‍ അസ്ഹരി, എം എസ് തങ്ങള്‍ മദനി ഓലമുണ്ട, ട്രഷറര്‍ കെ ടി അബ്ദുല്ല ഫൈസി, ചെങ്കള അബ്ദുല്ല ഫൈസി, സമസ്ത ദക്ഷിണ കന്നഡ പ്രസിഡന്റ് എന്‍ പി എം സൈനുല്‍ ആബിദീന്‍ തങ്ങള്‍ അല്‍ ബുഖാരി, എസ്‌വൈഎസ് സംസ്ഥാന ട്രഷറര്‍ മെട്രോ മുഹമ്മദ് ഹാജി, ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജില്ലാ ഭാരവാഹികളായ ടി പി അലി ഫൈസി, ഹുസൈന്‍ തങ്ങള്‍ മാസ്തിക്കുണ്ട്, ലത്തീഫ് മൗലവി ചെര്‍ക്കള, എസ്‌വൈഎസ് ഭാരവാഹികളായ ടി കെ പൂക്കോയ തങ്ങള്‍ ചന്ദേര, അബൂബക്കര്‍ സാലൂദ് നിസാമി, ജംഇയ്യത്തുല്‍ ഖുതുബാ ജില്ലാ ഭാരവാഹികളായാ ചുഴലി മുഹ്‌യുദ്ദീന്‍ മുസ്‌ലിയാര്‍, മജീദ് ബാഖവി, ഇ പി ഹംസത്തു സഅദി, എസ് കെ എസ് എസ് എഫ് ജില്ലാ ഭാരവാഹികളായ താജുദ്ധീന്‍ ദാരിമി പടന്ന, മുഹമ്മദ് ഫൈസി കജ, ശറഫുദ്ധീന്‍ കുണിയ, സംസ്ഥാന സെക്രട്ടറി ഹാരിസ് ദാരിമി ബെദിര, സംസ്ഥാന സമിതിയംഗംങ്ങളായ സുഹൈര്‍ അസ്ഹരി പള്ളംകോട്, സിദ്ദീഖ് അസ്ഹരി പാത്തൂര്‍, എസ് എം എഫ് ജില്ലാ ജനറല്‍ സെക്രട്ടറി അബ്ബാസ് ഹാജി കല്ലട്ര, സമസ്ത മദ്‌റസ മാനേജ്‌മെന്റ് ജില്ലാ ഭാരവാഹികളായ മൊയ്തീന്‍ കൊല്ലമ്പാടി, മുബാറക് ഹസൈനാര്‍ ഹാജി, റഷീദ് ബെളിഞ്ചം, സിദ്ദീഖ് നദ്‌വി, അബ്ബാസ് ഫൈസി പുത്തിഗെ, ഹാദി തങ്ങള്‍ മൊഗ്രാല്‍, ബഷീര്‍ ദാരിമി തളങ്കര, സി ടി അബ്ദുല്‍ ഖാദര്‍ ഹാജി, കീച്ചേരി അബ്ദുല്‍ ഗഫൂര്‍ മൗലവി, രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി, എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ, എം സി ഖമറുദ്ദീന്‍, സി ടി അഹമ്മദലി, ഡിസിസി പ്രസിഡന്റ് ഹഖീം കുന്നില്‍, സി ബിഅബ്ദുല്ല ചെങ്കള, അബ്ദുല്‍ ഖാദര്‍ ഫൈസി, മൂസാബി ചെര്‍ക്കള, എം എ.അബൂബക്കര്‍ ഹാജി,സി.കെ.കെ മാണിയൂര്‍, ബഷീര്‍ വെള്ളിക്കോത്ത്, എ ഹമീദ് ഹാജി,വണ്‍ ഫോര്‍ അബ്ദുര്‍ റഹ് മാന്‍, മലബാര്‍ ഇസ്‌ലാമിക് കോംപ്ലക്‌സ് ദുബൈ കമ്മിറ്റി ഭാരവാഹികളായ സലാം ഹാജി, റഷീദ് ഹാജി കല്ലിങ്കാല്‍, അബ്ബാസ് കളനാട്, അസീസ്  കമാലിയ, സിദ്ദീഖ് കനിയടുക്ക, സുപ്രഭാതം കണ്ണൂര്‍ ആര്‍ എം റൗഫ് പാലത്തുങ്കര, യൂണിറ്റ് ചീഫ് മുജീബ്, കാസര്‍കോട് ബ്യുറോയിലെ ടി കെ ജോഷി, ഹമീദ് കുണിയ, മൊയ്തു ചെര്‍ക്കള, അബ്ദുല്ല എന്‍ ടി മൂല എന്നിവര്‍ അനുശോചിച്ചു.

ഇബ്രാഹിം ഫൈസിയുടെ വിയോഗത്തില്‍ അനുശോചനപ്രവാഹം

Keywords:  Deadbody, Death, kasaragod, Kerala, Masjid, news, Obituary, Samastha, SKSSF, Condolences to Ibrahim Faisy

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia