city-gold-ad-for-blogger
Aster MIMS 10/10/2023

ഇ കെ മഹ്‌മൂദ് മുസ്ലിയാരുടെ വിയോഗത്തിൽ അനുശോചന പ്രവാഹം

കാസർകോട്: (www.kasargodvartha.com 02.06.2021) സമസ്ത കേന്ദ്ര മുശാവറ അംഗം, കാസർകോട് ജില്ലാ കമിറ്റി സെക്രടറി, മർകസ് നീലേശ്വരം പ്രസിഡണ്ട്, പള്ളിക്കര സംയുക്ത ജമാഅത് ഖാദി, എംഐസി വൈസ് പ്രസിഡണ്ട് തുടങ്ങിയ നിലകളിൽ പ്രശസ്തനായ ഇ കെ മഹ്‌മൂദ് മുസ്ലിയാരുടെ വിയോഗത്തിൽ അനുശോചന പ്രവാഹം.

                                                                          
ഇ കെ മഹ്‌മൂദ് മുസ്ലിയാരുടെ വിയോഗത്തിൽ അനുശോചന പ്രവാഹം



സമസ്‌ത നേതാക്കൾ അനുശോചിച്ചു

കാസർകോട്: സമസ്ത കാസർകോട് ജില്ലാ ജനറൽ സെക്രടറി ഇ കെ മഹ്മൂദ് മുസ്ലിയാരുടെ നിര്യാണത്തിൽ സമസ്ത കേന്ദ്ര മുശാവറ ഉപാധ്യക്ഷൻ യു എം അബ്ദുർ റഹ്‌മാൻ മുസ്ലിയാർ, ജില്ലാ പ്രസിഡൻ്റ് ഖാദി ത്വാഖ അഹ്‌മദ്‌ മൗലവി, ബശീർ ദാരിമി തളങ്കര, എസ് കെ എസ് എസ് എഫ് സംസ്ഥാന വർകിങ്‌ സെക്രടറി താജുദ്ദീൻ ദാരിമി പടന്ന, പ്രസിഡൻ്റ് സുഹൈർ അസ്ഹരി പളളങ്കോട്, ജനറൽ സെക്രടറി വി കെ മുശ്താഖ്‌ ദാരിമി, എസ് വൈ എസ് കാസർക്കോട് മേഖല പ്രസിഡൻ്റ് ഹമീദ് ഹാജി പറപ്പാടി, ജനറൽ സെക്രടറി എം എ ഖലീൽ, മുൻസിപൽ പ്രസിഡൻ്റ് മൊയ്തീൻ കൊല്ലമ്പാടി, ജനറൽ സെക്രടറി ഹാരിസ് ദാരിമി ബെദിര,

എസ് കെ എസ് എസ് എഫ് ജില്ലാ വൈസ് പ്രസിഡൻ്റ് ഫാറൂഖ് ദാരിമി കൊല്ലമ്പാടി, ജില്ലാ ഓർഗനൈസിങ് സെക്രടറി ഇർശാദ് ഹുദവി ബെദിര, സെക്രടറിയേറ്റ് അംഗം ലത്വീഫ് കൊല്ലമ്പാടി, കാസർകോട് മേഖല പ്രസിഡൻ്റ് ശിഹാബ് അണങ്കൂർ, ജനറൽ സെക്രടറി ജംശീർ കടവത്ത്, ട്രഷറർ സലാം ബെദിര, സിറാജുദ്ദീൻ ഖാസിലൈൻ എന്നിവർ അനുശോചിച്ചു.

സംഘടനയ്ക്കും സമൂഹത്തിനും വലിയ നഷ്ടം - സമസ്ത ജില്ലാ കമിറ്റി

കാസർകോട്: ഇ കെ മഹ് മൂദ് മുസ്ലിയാരുടെ വിയോഗം സംഘടനയ്ക്കും സമൂഹത്തിനും വലിയ നഷ്ടമാണ് വരുത്തി വച്ചതെന്ന് സമസ്ത  ജില്ലാ പ്രസിഡൻറ് ത്വാഖാ അഹ് മദ് മൗലവി അൽ അസ്ഹരി, വൈസ് പ്രസിഡൻറ് യു എം അബ്ദുർ റഹ്‌മാൻ മുസ്ലിയാർ, ജില്ലാ വൈസ് പ്രസിഡണ്ടുമാരായ എം എസ് തങ്ങൾ മദനി, എം മൊയ്തു മൗലവി ബാഖവി, വർകിങ് സെക്രടറി ചെങ്കളം അബ്ദുല്ല ഫൈസി, ട്രഷറർ കെ ടി അബ്ദുല്ല ഫൈസി, സെക്രടറിമാരായ അബ്ദുസ്സലാം ദാരിമി ആലമ്പാടി, സിദ്ദീഖ് നദ് വി ചേരൂർ, എം പി മുഹമ്മദ് ഫൈസി എന്നിവർ പ്രസ്താവിച്ചു. പാണ്ഡിത്യത്തിൻ്റെ ഗരിമയും നിഷ്കളങ്കതയുടെ നൈർമല്യവും ഒത്തുചേർന്ന ഒരപൂർവ വ്യക്തിത്വമായിരുന്നു, അദ്ദേഹമെന്ന് നേതാക്കൾ പറഞ്ഞു.

ഇ കെ മഹ്‌മൂദ് മുസ്ലിയാരുടെ വിയോഗം തീരാനഷ്ടമെന്ന് യു എം അബ്ദുർ റഹ്‌മാൻ മുസ്ലിയാർ

കാസർകോട്: ഇ കെ മഹ്‌മൂദ് മുസ്ലിയാരുടെ വേർപാട് സുന്നി പ്രസ്ഥാനത്തിനും സ്ഥാപനങ്ങൾക്കും നികത്താനാവാത്ത നഷ്ടമാണെന്ന് സമസ്ത സീനിയർ വൈസ് പ്രസിഡൻ്റ് യു എം അബ്ദുർ റഹ്‌മാൻ മുസ്ലിയാർ.

സമസ്തയിൽ 1989 ൽ പ്രശ്നം ഉണ്ടായപ്പോൾ സി എം മൗലവിയുടെയും തന്റെയും കൂടെ സജീവമായി രംഗത്ത് വരികയും മർകസ് ദഅവതുൽ ഇസ്ലാമിയയെ നയിക്കുകയും വളരെ ഭംഗിയായി ഉയർത്തിക്കൊണ്ടു വരികയും ചെയ്ത മഹത് വ്യക്തിയും കൂടിയാണ്.

ജില്ലാ മുശാവറയിലേക്ക് പകരം വെക്കാൻ പറ്റാത്ത അമരക്കാരനായിരുന്നു. മുശാവറയിൽ എല്ലാവരെയും ഒന്നിച്ചു കൊണ്ടുപോകാൻ എന്നും ഉണ്ടായിരുന്ന മഹത് വ്യക്തി കൂടിയായിരുന്നുവെന്നും അദ്ദേഹം അനുസ്‌മരിച്ചു.

വിനയം മുഖമുദ്രയാക്കിയ പണ്ഡിതരെന്ന് എസ് കെ എസ് എസ് എഫ്

കാസർകോട്: വിനയം മുഖമുദ്രയാക്കിയ പണ്ഡിതനാണ് ഇ കെ മഹ്‌മൂദ് മുസ്ലിയാരെന്ന് എസ് കെ എസ് എസ് എഫ് ജില്ലാ നേതാക്കൾ അനുശോചിച്ചു, പണ്ഡിതന്റെ മരണം ലോകത്തിന്റെ മരണമെന്ന പ്രവാചക വചനം അന്വര്‍ഥമാക്കുന്നതാണ് മഹ്മൂദ് മുസ്‌ലിയാരുടെ മരണം. എല്ലാ വിഷയത്തിലും പാണ്ഡിത്യം നേടിയ അദ്ദേഹം എസ് കെ എസ് എസ് എഫിൻ്റെ എല്ലാ പ്രവർത്തനത്തിനും പൂർണ പിന്തുണയും സഹകരണവും നൽകുകയും വേണ്ട ഉപദേശ നിർദേശങ്ങൾ നൽകി സംഘടനയുടെ പ്രവർത്തനത്തിന് കരുത്തായിരുന്നുവെന്നും നേതാക്കൾ സ്‌മരിച്ചു.

എസ് കെ എസ് എസ് എഫ് സംസ്ഥാന വർകിങ് സെക്രടറി താജുദ്ദീൻ ദാരിമി പടന്ന, ജില്ലാ പ്രസിഡൻ്റ് സുഹൈർ അസ്ഹരി പള്ളങ്കോട്, ജനറൽ സെക്രടറി വി കെ മുശ്താഖ്‌ ദാരിമി, വർകിങ് സെക്രടറി യൂനുസ് ഫൈസി കാക്കടവ്, ട്രഷറർ ഇസ്മാഈൽ അസ്ഹരി, സംസ്ഥാന സെക്രടറിയേറ്റ് അംഗം മുഹമ്മദ് ഫൈസി കജെ, മുൻ സംസ്ഥന സെക്രടറി ഹാരിസ് ദാരിമി ബെദിര, ജില്ലാ ഭാരവാഹികളായ സയ്യിദ് ബുർഹാൻ ഹുദവി മസ്തിക്കുണ്ട്, സിദ്ദീഖ് അസ്ഹരി പാത്തൂർ, ശറഫുദ്ദീൻ കുണിയ, ഫാറൂഖ് ദാരിമി കൊല്ലമ്പാടി, മൂസ നിസാമി, പി എച് അസ്ഹരി ആദൂർ, സുബൈർ ഖാസിമി തൃക്കരിപ്പൂർ, അസീസ് പാടലടുക്ക, ഹാരിസ് റഹ്‍മാനി തൊട്ടി, ഇബ്രാഹിം അസ്ഹരി, ഇർശാദ് ഹുദവി ബെദിര, ലത്വീഫ് കൊല്ലമ്പാടി, സഈദ് അസ്അദി, ഖലീൽ ദാരിമി ബെളിഞ്ചം, സ്വാദിഖ് ഓട്ടപ്പടവ്, റഫീഖ് മൗലവി കോട്ടപ്പുറം, കബീർ ഫൈസി പെരിങ്കടി, ജമാൽ ദാരിമി ആലംപാടി, റസാഖ് അസ്ഹരി, അശ്‌റഫ് ഫൈസി അനുശോചിച്ചു

കൃത്യമായ കാഴ്ചപ്പാടുള്ള പണ്ഡിതനെന്ന് പോപുലർ ഫ്രണ്ട്

കാസർകോട്: ആനുകാലിക സംഭവ വികാസങ്ങളെ കുറിച്ച് കൃത്യമായ കാഴ്ചപ്പാടും ദൗത്യ നിർവഹണത്തിൽ നല്ല അവബോധവുമുള്ള പണ്ഡിതനായിരുന്നു ഇ കെ മഹ്‌മൂദ് മുസ്ലിയാരെന്ന് പോപുലർ ഫ്രണ്ട് ജില്ലാ പ്രസിഡന്റ് സി ടി സുലൈമാൻ മാസ്റ്റർ പറഞ്ഞു. ചെറുപ്പക്കാരിൽ നല്ല ദീനിബോധമുണ്ടാക്കുവാനും സമൂഹത്തെ നല്ല നിലയിൽ വാർത്തെടുക്കുവാനും കഠിനപരിശ്രമം ചെയ്ത പണ്ഡിതനാണ് അദ്ദേഹമെന്നും സുലൈമാൻ മാസ്റ്റർ അനുസ്മരിച്ചു.


Keywords: Kasaragod, Kerala, News, Death, Obituary, Nileshwaram, Secretary, Pallikara, President, Samastha, SKSSF, Popular front of India, Alampady, Condolences on the demise of EK Mahmood Musliar.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia