city-gold-ad-for-blogger
Aster MIMS 10/10/2023

Condolence | വൻ ജനാവലിയുടെ സാന്നിധ്യത്തിൽ മുഹമ്മദ് മുബാറക് ഹാജിയുടെ മൃതദേഹം ഖബറടക്കി; നിര്യാണത്തില്‍ അനുശോചനപ്രവാഹം; ലാളിത്യം മുഖമുദ്രയായി കൊണ്ടുനടന്ന വ്യക്തിത്വമെന്ന് മന്ത്രി അഹ്‌മദ്‌ ദേവര്‍കോവില്‍

കാസര്‍കോട്: (www.kasargodvartha.com) മുതിര്‍ന്ന ഐഎന്‍എല്‍ നേതാവും കാസര്‍കോട് ജില്ലാ പഞ്ചായത് മുന്‍ വൈസ് പ്രസിഡന്റുമായ മുഹമ്മദ് മുബാറക് ഹാജിയുടെ മൃതദേഹം വൻ ജനാവലിയുടെ സാന്നിധ്യത്തിൽ ഖബറടക്കി. മരണ വിവരം അറിഞ്ഞത് മുതൽ മുബാറക് ഹാജിയുടെ ആലംപാടി എരുതുംകടവിലെ വീട്ടിലേക്ക് സമൂഹത്തിന്റെ നാനാതുറകളിലുള്ളവരുടെ അണമുറിയാത്ത പ്രവാഹമായിരുന്നു.

മൃതദേഹം വൈകീട്ട് 5.30 മണിയോടെ വീട്ടിൽ നിന്ന് ആലംപാടി യതീംഖാനയിലെത്തിച്ച് പൊതുദർശനത്തിന് വെച്ചു. തുടർന്ന് ഏഴ് മണിയോടെ എരുതുംകടവ് മുഹ്‌യുദ്ദീൻ ജുമാ മസ്‌ജിദ്‌ ഖബർസ്ഥാനിൽ ഖബറടക്കി. നിര്യാണത്തില്‍ രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക മേഖലകളിലെ നിരവധി പേര്‍ അനുശോചിച്ചു.
            
Condolence | വൻ ജനാവലിയുടെ സാന്നിധ്യത്തിൽ മുഹമ്മദ് മുബാറക് ഹാജിയുടെ മൃതദേഹം ഖബറടക്കി; നിര്യാണത്തില്‍ അനുശോചനപ്രവാഹം; ലാളിത്യം മുഖമുദ്രയായി കൊണ്ടുനടന്ന വ്യക്തിത്വമെന്ന് മന്ത്രി അഹ്‌മദ്‌ ദേവര്‍കോവില്‍

കഴിവ് തെളിയിച്ച വലിയ മനുഷ്യനായിരുന്നുവെന്ന് മന്ത്രി അഹ്മദ് ദേവര്‍കോവില്‍

ഏഴ് പതിറ്റാണ്ട് കാലം രാഷ്ട്രീയ, സാമൂഹിക, സാമുദായിക, ജീവകാരുണ്യ, പത്രപ്രവര്‍ത്തന മേഖലയില്‍ തന്റെ കയ്യൊപ്പ് ചാര്‍ത്തിയ മുബാറക് ഹാജി ഭരണ നേതൃത്വത്തിലും കൃഷിയിലും വ്യാപാരത്തിലും കഴിവ് തെളിയിച്ച വലിയ മനുഷ്യനായിരുന്നുവെന്ന് മന്ത്രി അഹ്മദ് ദേവര്‍കോവില്‍ അനുസ്മരിച്ചു. ഐഎന്‍എല്‍ രൂപീകരണകാലം മുതല്‍ സേട് സാഹിബിനൊപ്പം ചേര്‍ന്ന് നിന്ന അദ്ദേഹം ദീര്‍ഘകാലം പാര്‍ടിയുടെ ജില്ലാ അധ്യക്ഷനായി സേവനം ചെയ്തിട്ടുണ്ട്.

ലാളിത്യം മുഖമുദ്രയായി കൊണ്ടുനടന്ന മുബാറക് ഹാജി മലയാള ഭാഷക്ക് വേണ്ടിയും, കവുങ്ങ് കര്‍ഷകര്‍ക്ക് വേണ്ടിയും നടത്തിയ പോരാട്ടങ്ങള്‍ അവിസ്മരണീയമാണ്. കര്‍ഷകനില്‍ നിന്ന് തുടങ്ങി വ്യാപാരിയും മാധ്യമ പ്രവര്‍ത്തകനും വ്യവസായിയും ജനനേതാവും സംഘാടകനും സ്‌കൂള്‍ സാരഥിയും അനാഥ സംരക്ഷകനും സാക്ഷരതാ പ്രവര്‍ത്തകനും ഭാഷാ സ്‌നേഹിയും ജനപ്രതിനിധിയുമൊക്കെയായി തന്റെ ജീവിതത്തെ സര്‍വ മണ്ഡലങ്ങളിലും പ്രതിഷ്ഠിച്ചു. വ്യക്തിപരമായി ഊഷ്മളമായ സൗഹൃദമാണ് ഉണ്ടായിരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


സൗമ്യതയായിരുന്നു മുബാറക് ഹാജിയുടെ മുഖമുദ്രയെന്ന് പ്രൊഫ. അബ്ദുല്‍ വഹാബ്

മെഹബൂബെ മില്ലത്തിന്റെ ആദര്‍ശ രാഷ്ട്രീയത്തിലേക്ക് ആദ്യ നാളില്‍ തന്നെ കടന്നു വരികയും പ്രസ്ഥാനത്തെ നെഞ്ചേറ്റി കാസര്‍കോട്ടെ നേതൃനിരയില്‍ വിരാജിക്കുകയും ചെയ്ത ഉന്നതശീര്‍ഷനായിരുന്നു മുബാറക് ഹാജിയെന്ന് പ്രൊഫ. അബ്ദുല്‍ വഹാബ് അഭിപ്രായപ്പെട്ടു. അത്യുത്തര കേരളത്തിന്റെ മണ്ണില്‍ പാര്‍ടിയെ വേരോട്ടാന്‍ സിഎച് അഹ്മദ് ഹാജിക്കൊപ്പം ത്യാഗോജ്വലമായി യത്‌നിച്ച കര്‍മധീരനാണ്.
സൗമ്യതയായിരുന്നു മുബാറക് ഹാജിയുടെ മുഖമുദ്രയെന്നും അദ്ദേഹം അനുസ്മരിച്ചു.

തീരാനഷ്ടമെന്ന് എസ്ഡിപിഐ

രാഷ്ട്രീയ, മത, സാമൂഹിക മേഖലകളില്‍ കാലങ്ങളായി സേവനം ചെയ്ത മുഹമ്മദ് മുബാറക് ഹാജിയുടെ വിയോഗം പൊതുസമൂഹത്തിന് തീരാനഷ്ടമാണെന്ന് എസ്ഡിപിഐ ജില്ലാ പ്രസിഡന്റ് മുഹമ്മദ് പാക്യാര, ജെനറല്‍ സെക്രടറി എഎച് മുനീര്‍ എന്നിവര്‍ അഭിപ്രായപ്പെട്ടു. സെക്രടറിമാരായ സവാദ് സി എ, ഖാദര്‍ അറഫ എന്നിവര്‍ വീട്ടിലെത്തി അനുശോചനം അറിയിച്ചു

ദുബൈ ഐഎംസിസി അനുശോചിച്ചു

ആദര്‍ശ ശുദ്ധി ജീവിതത്തില്‍ അടയാളപ്പെടുത്തുകയും സാമൂഹിക സേവനം ജീവിതചര്യയാക്കി മാറ്റുകയും ചെയ്ത മുബാറക് ഹാജി ദശാബ്ദങ്ങളോളം നീണ്ടു നിന്ന പൊതുപ്രവര്‍ത്തനങ്ങളിലൂടെ നേതൃപാടവത്തിന്റെ കരുത്ത് തെളിയിച്ച നേതാവാണെന്ന് ഐഎംസിസി ദുബൈ പ്രസിഡണ്ട് അശ്‌റഫ് തച്ചിറോത്തും ജെനറല്‍ സെക്രടറി സഫ് വാന്‍ എരിയാലും പറഞ്ഞു.

കറകളഞ്ഞ നേതാവായിരുന്നുവെന്ന് ബിഎ മുഹമ്മദ് ബങ്കര

സാമുഹ്യ സാസ്‌കാരിക, രാഷ്ട്രീയ, ജീവവകാരുണ്യ രംഗത്ത് കാസര്‍കോടിന്റെ പൊതുരംഗത്ത് ഊര്‍ജസ്വലതയോടെ പ്രവര്‍ത്തിച്ച അതികായകനായിരുന്നു മുബാറക് ഹാജിയെന്ന് ബിഎ മുഹമ്മദ് ബങ്കര അനുശോചിച്ചു. പക്വതയോടെ കാര്യങ്ങള്‍ കൈകാര്യം ചെയ്യാനുള്ള മികവ് പ്രശംസനീയമായിരുന്നു. അദ്ദേഹത്തിന്റെ മിതത്വം കച്ചവടത്തിലും രാഷ്ട്രീയത്തിലും പ്രകടമായിരുന്നു. വിദ്യാര്‍ഥി ജീവിതത്തിനിടയിലെ കറകളഞ്ഞ നേതാവായിരുന്നു അദ്ദേഹമെന്നും ബിഎ മുഹമ്മദ് ബങ്കര കൂട്ടിച്ചേര്‍ത്തു.

Keywords:  Latest-News, Kerala, Kasaragod, Top-Headlines, Obituary, Condolence, INL, Muhammad Mubarak Haji, Condolence on death of Muhammad Mubarak Haji.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia