കോണ്‍ക്രീറ്റ് തൊഴിലാളി ജോലിക്കിടെ കുഴഞ്ഞുവീണ് മരിച്ചു
Dec 29, 2011, 09:09 IST
നീലേശ്വരം: കോണ്‍ക്രീറ്റ് തൊഴിലാളി ജോലിക്കിടെ കുഴഞ്ഞുവീണ് മരിച്ചു. കിനാനൂര്‍കരിന്തളം പഞ്ചായത്തിലെ പെരിയങ്ങാനം കോളനിയിലെ രാഘവന്(50) മരിച്ചത്. ബുധനാഴ്ച രാവിലെ ഒമ്പതരയോടെ കോണ്‍ക്രീറ്റ് ചെയ്ത പലകകള്‍ പൊളിച്ചുമാറ്റിയത് പെരിയങ്ങാനം തട്ടിലെ റോഡരികില്‍ കൊണ്ടിടുന്നതിനിടെയാണ് രാഘവന് കുഴഞ്ഞുവീണത്. കൂടെയുണ്ടായിരുന്നവര്‍ ഉടന്‍ നീലേശ്വം ഗവ. ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ഭാര്യ: നാരായണി. മക്കള്‍: ബിജു, സിന്ധു. മരുമക്കള്‍: വിനു, മഞ്ജു. സഹോദരങ്ങള്‍: മാണിക്കന്, കാര്യന്, വെളുത്തന്‍, ചരുമ്പി.
ഭാര്യ: നാരായണി. മക്കള്‍: ബിജു, സിന്ധു. മരുമക്കള്‍: വിനു, മഞ്ജു. സഹോദരങ്ങള്‍: മാണിക്കന്, കാര്യന്, വെളുത്തന്‍, ചരുമ്പി.
Keywords: Kasaragod, Nileshwaram, Obituary, Concrete worker