കമ്പ്യൂട്ടര്‍ ടെക്‌നീഷ്യനായ യുവാവ് അജ്ഞാത വാഹനമിടിച്ചു മരിച്ചു
Dec 24, 2018, 22:54 IST
നീലേശ്വരം: (www.kasargodvartha.com 24.12.2018) കമ്പ്യൂട്ടര്‍ ടെക്‌നീഷ്യനായ യുവാവ് അജ്ഞാത വാഹനമിടിച്ച് മരിച്ചു. പള്ളിക്കരയിലെ പരേതനായ പി അമ്പു- ബാലാമണി ദമ്പതികളുടെ മകന്‍ കെ വി ബിജുകുമാര്‍ (40) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ട് 6.30 മണിയോടെ നെടുങ്കണ്ട വളവിലാണ് സംഭവം. ഇടിച്ചിട്ട വാഹനം നിര്‍ത്താതെ ഓടിച്ചു പോയി.
കാഞ്ഞങ്ങാട് മെയിന്‍ റോഡില്‍ റിയല്‍ ഹൈപ്പര്‍ മാര്‍ക്കറ്റിനു സമീപത്തെ കെട്ടിടത്തില്‍ സ്‌കൈലൈന്‍ കമ്പ്യൂട്ടേഴ്സ് എന്ന സ്ഥാപനം നടത്തിവരികയായിരുന്നു. സ്ഥാപനം അടച്ച് വീട്ടിലേക്കു മടങ്ങവെയായിരുന്നു അപകടമുണ്ടായത്. റോഡില്‍ ചോരയില്‍ കുളിച്ചുകിടക്കുകയായിരുന്ന ബിജുകുമാറിനെ അതുവഴി വന്ന മറ്റു യാത്രക്കാര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
മൃതദേഹം ജില്ലാ ആശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് മാറ്റി. സംസ്‌കാരം ചൊവ്വാഴ്ച രാവിലെ 11 മണിക്ക് ചീറ്റക്കാല്‍ പൊതുശ്മശാനത്തില്‍ നടക്കും. സഹോദരിമാര്‍: ബിജിലി, വിനീത.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Nileshwaram, Obituary, Kasaragod, News, Accident, Computer technician died after Vehicle hit
< !- START disable copy paste -->