പിറന്നാള്‍ ദിനത്തില്‍ കമ്പ്യൂട്ടര്‍ അധ്യാപകന്റെ മൃതദേഹം റെയില്‍വേ ട്രാക്കില്‍ കണ്ടെത്തി
Nov 22, 2018, 13:16 IST
നീലേശ്വരം: (www.kasargodvartha.com 22.11.2018) പിറന്നാള്‍ ദിനത്തില്‍ കമ്പ്യൂട്ടര്‍ അധ്യാപകന്റെ മൃതദേഹം റെയില്‍വേ ട്രാക്കില്‍ കണ്ടെത്തി. നീലേശ്വരത്തെ ജി ടെക് കമ്പ്യൂട്ടര്‍ അക്കാദമിയിലെ അധ്യാപകനായ നീലേശ്വരം പെട്രോള്‍ പമ്പിന് സമീപത്ത് താമസിക്കുന്ന റനീഷ് റോയിച്ചനെ (32)യാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വസന്തന്‍ ആല്‍ഫ്രഡ്- മെര്‍ലിന്‍ ദമ്പതികളുടെ മകനാണ്.
കണ്ണൂര്‍ താഴെചൊവ്വ സ്വദേശികളായ കുടുംബം രണ്ടു വര്‍ഷമായി നീലേശ്വരത്താണ് താമസം. വ്യാഴാഴ്ച രാവിലെ ഏഴു മണിക്ക് നീലേശ്വരം കൊഴുന്തില്‍ റെയില്‍വേ ട്രാക്കിലാണ് റനീഷിന്റെ മൃതദേഹം കണ്ടെത്തിയത്. ട്രെയിന്‍ യാത്രക്കിടെ വീണ് മരിച്ചതാകാനാണ് സാധ്യതയെന്ന് നീലേശ്വരം പ്രിന്‍സിപ്പല്‍ എസ് ഐ എം വി ശ്രീദാസ് കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. പിറന്നാള്‍ ദിനമായതിനാല്‍ രാവിലെ പള്ളിയില്‍ പോയിരുന്നതായി വിവരമുണ്ട്. പിന്നീട് കാസര്‍കോട്ടേക്ക് പോകുന്നുവെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയതായിരുന്നു.
ദമ്പതികള്‍ക്ക് രണ്ട് മക്കളാണുള്ളത്. റനീഷിന്റെ സഹോദരി മുംബൈയിലാണ്. നീലേശ്വരം പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Top-Headlines, Death, Obituary, Neeleswaram, Computer teacher found dead in Railway Track
< !- START disable copy paste -->