Found Dead | കോളജ് വിദ്യാര്‍ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി; 'സംഭവം ആണ്‍ സുഹൃത്തിനെ വീഡിയോ കോള്‍ ചെയ്തതിന് പിന്നാലെ'
Nov 1, 2022, 15:08 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com) ആണ്‍ സുഹൃത്തിനെ വീഡിയോ കോള്‍ ചെയ്തതിന് പിന്നാലെ കോളജ് വിദ്യാര്‍ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി. അലാമിപ്പള്ളിയിലെ കെവി വിനോദ് കുമാര്‍ - കെഎസ് മിനി ദമ്പതികളുടെ ഏക മകളും പടന്നക്കാട് ഇകെ നായര്‍ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജിലെ വിദ്യാര്‍ഥിനിയുമായ നന്ദന വിനോദിനെ (20) യാണ് വീട്ടിലെ രണ്ടാം നിലയിലെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
തിങ്കളാഴ്ച വൈകീട്ടാണ് സംഭവം. പെണ്‍കുട്ടിയെ ഉടന്‍ കാഞ്ഞങ്ങാട് ജില്ലാശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മരണത്തിന് തൊട്ടുമുമ്പ് യുവതി ആണ്‍ സുഹൃത്തിനെ വീഡിയോ കോള്‍ വിളിച്ചതായി പറയുന്നുണ്ട്. ആണ്‍ സുഹൃത്തുമായി ഏറെ നേരമായി സംസാരിച്ചിരുന്നുവെന്നും ഇതിനിടയില്‍ കോള്‍ കടായെന്നുമാണ് വിവരം. തിരിച്ചുവിളിച്ചിട്ടും ഫോണ്‍ കിട്ടാതായതോടെ യുവാവ് നന്ദനയുടെ സുഹൃത്തിനെ വിളിച്ച് വിവരം പറയുകയായിരുന്നു. കൂട്ടുകാരി വിളിച്ചതറിയിച്ചതിനെ തുടര്‍ന്ന് വീട്ടുകാര്‍ ചെന്നുനോക്കിയപ്പോഴാണ് നന്ദനയെ മരിച്ച നിലയില്‍ കണ്ടത്.
പെണ്‍കുട്ടി ഉപയോഗിച്ചിരുന്ന ഫോണ്‍ പൊലീസ് ബന്തവസില്‍ എടുത്തിട്ടുണ്ട്. പെണ്‍കുട്ടിയുടെ മരണം വീട്ടുകാരെയും നാട്ടുകാരെയും ഞെട്ടിച്ചിരിക്കുകയാണ്. മൃതദേഹം പരിയാരത്തുള്ള കണ്ണൂര്‍ ഗവ. മെഡികല്‍ കോളജില്‍ പോസ്റ്റ് മോര്‍ടം നടത്തി വീട്ടിലെത്തിച്ചു.

Keywords: Latest-News, Kerala, Kasaragod, Top-Headlines, Kanhangad, Died, Obituary, Suicide, Died, Death, Investigation, College student found dead.
< !- START disable copy paste -->