Found Dead | കോളജ് വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തി
ചെമ്പരിക്ക കോട്ടുവളപ്പ് മാണി റോഡിലെ അബ്ദുല്ലക്കുഞ്ഞി - ഹഫ്‌സത് ദമ്പതികളുടെ മകൻ ഹിശാം അബ്ദുസ്സലാം ആണ് മരിച്ചത്
മേൽപറമ്പ്: (KasargodVartha) കോളജ് വിദ്യാർഥിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ചെമ്പരിക്ക കോട്ടുവളപ്പ് മാണി റോഡിലെ അബ്ദുല്ലക്കുഞ്ഞി - ഹഫ്‌സത് ദമ്പതികളുടെ മകൻ ഹിശാം അബ്ദുസ്സലാം (21) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ സുബ്ഹി നിസ്‌കാരം കഴിഞ്ഞുവന്ന് ചായ കുടിച്ച് മുകൾ നിലയിലെ കിടപ്പുമുറിയിൽ ഉറങ്ങാൻ പോയതായിരുന്നു.
ഉച്ചയ്ക്ക് ശേഷം താഴേക്ക് വരാത്തതിനെ തുടർന്ന് സഹോദരൻ ചെന്ന് നോക്കിയപ്പോഴാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവം കണ്ട് ഞെട്ടി ബോധരഹിതനായി വീണ സഹോദരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മേൽപറമ്പ് പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റ് മോർടത്തിനായി കാസർകോട് ജെനറൽ ആശുപത്രി മോർചറിയിലേക്ക് മാറ്റി. സഹോദരങ്ങൾ: അർശാദ്, ഹാശിം, ഹിബതുല്ല, ഫാത്വിമ. സീതാംഗോളി മാലിക് ദീനാർ കോളജിൽ ട്രാവൽ ആൻഡ് ടൂറിസം മാനജ്‌മെന്റ് വിദ്യാർഥിയാണ് മരിച്ച ഹിശാം.
#KeralaNews #CollegeStudent #Suicide #RIP #BreakingNews #LocalNews