city-gold-ad-for-blogger

മഞ്ഞപ്പിത്തം ബാധിച്ച് കോളജ് വിദ്യാര്‍ത്ഥിനി മരിച്ചു

അജാനൂര്‍: (www.kasargodvartha.com 10/11/2015) മഞ്ഞപ്പിത്തം ബാധിച്ച് കോളജ് വിദ്യാര്‍ത്ഥിനി മരിച്ചു. വേലാശ്വരം പാണതോട്ടെ കെ.വി ബാലകൃഷ്ണന്‍ - ലക്ഷ്മി ദമ്പതികളുടെ മകള്‍ സൗമ്യ (20)യാണ് മരിച്ചത്. കാസര്‍കോട് ഗവ. കോളജിലെ അവസാന വര്‍ഷ ബി.എ വിദ്യാര്‍ത്ഥിനിയാണ്.

മഞ്ഞപ്പിത്തം ബാധിച്ച് കോളജ് വിദ്യാര്‍ത്ഥിനി മരിച്ചുഒരാഴ്ചയോളം കാഞ്ഞങ്ങാട് ജില്ലാആശുപത്രിയില്‍ ചികിത്സയിലായിരുന്ന സൗമ്യയെ രോഗം മൂര്‍ഛിച്ചതിനെ തുടര്‍ന്ന് മംഗളൂരുവിലെ കെഎംസി ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഇവിടെ ഒരാഴ്ചയോളം ചികിത്സയിലായിരുന്നു. തിങ്കളാഴ്ച രാവിലെയായിരുന്നു മരണം സംഭവിച്ചത്.

സഹോദരി അത്യാസന്ന നിലയില്‍ ആശുപത്രിയിലാണെന്ന വിവരമറിഞ്ഞ് ഗള്‍ഫിലായിരുന്ന സഹോദരന്‍ നിധീഷ് കഴിഞ്ഞ ദിവസം നാട്ടിലെത്തിയിരുന്നു.

Keywords : Ajanur, College, Student, Death, Obituary, Saumya, College student dies after Hepatitis, College student dies after Hepatitis.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia