കോളജ് വിദ്യാര്‍ത്ഥി വിഷം അകത്തുചെന്ന് മരിച്ചു
Jun 11, 2016, 13:04 IST
പെരിയ: (www.kasargodvartha.com 11/06/2016) കോളജ് വിദ്യാര്‍ത്ഥി വിഷം അകത്ത് ചെന്ന് മരിച്ചു. ചാലിങ്കാല്‍ ചെക്യാര്‍പ്പിലെ മനോഹരന്‍ - ഉഷാകുമാരി ദമ്പതികളുടെ മകന്‍ വിപിനാണ് (19) മംഗളൂരു കെ എം സി ആശുപത്രിയില്‍ മരണപ്പെട്ടത്.
ഇക്കഴിഞ്ഞ തിങ്കളാഴ്ച വൈകുന്നേരമാണ് പെരിയ കോളജിലെ ഡിഗ്രി ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയായ വിപിനെ വിഷം അകത്തുചെന്ന് അവശ നിലയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും നില ഗുരുതരമായതിനാല്‍ മംഗളൂരുവിലേക്ക് മാറ്റുകയായിരുന്നു.
സംഭവത്തില്‍ അമ്പലത്തറ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Keywords : College, Student, Death, Police, Investigation, Periya, Vipin.
സംഭവത്തില്‍ അമ്പലത്തറ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Keywords : College, Student, Death, Police, Investigation, Periya, Vipin.