city-gold-ad-for-blogger

ബൈക്കും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന കോളജ് വിദ്യാർത്ഥി മരിച്ചു

College Student Dies in Hospital Days After Bike-Car Collision in Mogralputhur
Photo: Arranged

● മൊഗ്രാൽപുത്തൂരിലെ കെ. ഫസൽ - റസീന ദമ്പതികളുടെ മകൻ കെ. മുഹമ്മദ് റഫ ആണ് മരിച്ചത്.
● ബേള സെൻ്റ് മേരീസ് കോളജ് വിദ്യാർത്ഥിയാണ്.
● കൂടെയുണ്ടായിരുന്ന സുഹൃത്ത് മുഫസൽ അബ്ദുല്ലയ്ക്ക് ഗുരുതരമായി പരിക്കേറ്റു.
● മൊഗ്രാലിനും പെർവാഡിനും ഇടയിലായിരുന്നു അപകടം നടന്നത്.
● കാർ സർവീസ് റോഡിലേക്ക് പ്രവേശിക്കുന്നതിനിടെ ബൈക്കിൽ ഇടിക്കുകയായിരുന്നു.

മൊഗ്രാൽപുത്തൂർ: (KasargodVartha) ബൈക്കും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന കോളജ് വിദ്യാർത്ഥി മരിച്ചു. മൊഗ്രാൽപുത്തൂരിലെ കെ. ഫസൽ - റസീന ദമ്പതികളുടെ മകൻ കെ. മുഹമ്മദ് റഫ (18) ആണ് മരിച്ചത്. ബേള സെൻ്റ് മേരീസ് കോളജ് വിദ്യാർത്ഥിയാണ്.

അപകടത്തിൽ ബൈക്കിലുണ്ടായിരുന്ന സുഹൃത്തും എൽബിഎസ് എഞ്ചിനീയറിംഗ് കോളജ് വിദ്യാർത്ഥിയുമായ മൊഗ്രാൽപുത്തൂരിലെ മുഫസൽ അബ്ദുല്ലയ്ക്ക് (19) ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇക്കഴിഞ്ഞ ഞായറാഴ്ച വൈകിട്ട് മൊഗ്രാലിനും പെർവാഡിനും ഇടയിലാണ് അപകടം നടന്നത്.

സംഭവം ഇങ്ങനെ


കുമ്പളയിൽ നിന്നും കാസർകോട് ഭാഗത്തേക്ക് പോകുകയായിരുന്ന കാർ സർവീസ് റോഡിലേക്ക് പ്രവേശിക്കുന്നതിനിടെയാണ് അപകടം. ഈ സമയം സർവീസ് റോഡിലൂടെ കുമ്പള ഭാഗത്തേക്ക് പോകുകയായിരുന്ന ബൈക്കിൽ കാർ ഇടിക്കുകയായിരുന്നു.

അപകടത്തിൽ പരിക്കേറ്റ ഇരുവരെയും ഉടൻ തന്നെ കുമ്പള സഹകരണ ആശുപത്രിയിൽ എത്തിച്ച് പ്രഥമ ശുശ്രൂഷ നൽകി. തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി ചെങ്കള ആസ്റ്റർ മിംസ് ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ ചികിത്സയിൽ തുടരുന്നതിനിടെ ചൊവ്വാഴ്ച വൈകിട്ട് ഏഴ് മണിയോടെയാണ് മുഹമ്മദ് റഫയുടെ മരണം സംഭവിച്ചത്.

സഹോദരങ്ങൾ: മുഹമ്മദ് റിഫാഹ്, ഫാത്വിമ, മുഹമ്മദ് റിഷാൻ.

നിരത്തുകളിൽ ഇനിയുമൊരു ജീവൻ കൂടി പൊലിയാതിരിക്കാൻ നാം എന്ത് ചെയ്യണം? നിങ്ങളുടെ അഭിപ്രായം പറയൂ.

Article Summary: College student Mohammed Rafa (18) from Mogralputhur passed away while undergoing treatment after his bike collided with a car in Mogral.

#Kasaragod #Mogralputhur #RoadAccident #CollegeStudent #KeralaNews #Obituary

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia