city-gold-ad-for-blogger

സ്‌കൂട്ടറില്‍ ലോറിയിടിച്ച് തെറിച്ചു വീണ കോളജ് വിദ്യാര്‍ത്ഥിനി അതേ ലോറി കയറി മരിച്ചു; സ്‌കൂട്ടര്‍ ഓടിച്ച സുഹൃത്ത് പരിക്കുകളോടെ രക്ഷപ്പെട്ടു

എറണാകുളം: (www.kasargodvartha.com 19.05.2018) സ്‌കൂട്ടറില്‍ ലോറിയിടിച്ച് തെറിച്ചു വീണ കോളജ് വിദ്യാര്‍ത്ഥിനി അതേ ലോറി കയറി മരിച്ചു. സ്‌കൂട്ടര്‍ ഓടിച്ച സുഹൃത്ത് പരിക്കുകളോടെ രക്ഷപ്പെട്ടു. മരട് രാജീവ്ഗാന്ധി ലെയിന്‍ പഴേരിക്കന്‍ വീട്ടില്‍ വിജയന്‍- ഗീത ദമ്പതികളുടെ മകള്‍ കാര്‍ത്തിക വിജയന്‍ (21) ആണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചയോടെ ഇടപ്പള്ളി കുന്നുംപുറം കവലയില്‍ വെച്ചാണ് അപകടമുണ്ടായത്.

സുഹൃത്ത് പുതിയകാവ് ഉദയംപേരൂര്‍ മട്ടവഴിവീട്ടില്‍ ജയകുമാറിന്റെ മകള്‍ ഐശ്വര്യയോടൊപ്പം സ്‌കൂട്ടറില്‍ വരികയായിരുന്നു കാര്‍ത്തിക. ഇടപ്പള്ളി ഭാഗത്തു നിന്നു കുന്നുപുറം ഭാഗത്തേക്കു വരികയായിരുന്നു ഇരുവരും. ഇൗ സമയം ഇതേദിശയില്‍ വന്ന ട്രെയ്‌ലര്‍ ലോറി സ്‌കൂട്ടറിന്റെ ഹാന്‍ഡിലില്‍ ഇടിക്കുകയായിരുന്നു. നിയന്ത്രണംവിട്ട് മറിഞ്ഞ സ്‌കൂട്ടറില്‍ നിന്നും കാര്‍ത്തിക ലോറിക്കടിയിലേക്ക് തെറിച്ചുവീഴുകയായിരുന്നു. കാര്‍ത്തിക സംഭവസ്ഥലത്ത് തന്നെ മരണപ്പെട്ടു.

വിവരമറിഞ്ഞ് ലോറി ഓടിച്ചിരുന്ന കൊല്ലം നെടുങ്ങോടം പരവൂര്‍ സ്വദേശി പ്രസാദിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. വിഷ്ണു കാര്‍ത്തികയുടെ ഏക സഹോദരനാണ്.

സ്‌കൂട്ടറില്‍ ലോറിയിടിച്ച് തെറിച്ചു വീണ കോളജ് വിദ്യാര്‍ത്ഥിനി അതേ ലോറി കയറി മരിച്ചു; സ്‌കൂട്ടര്‍ ഓടിച്ച സുഹൃത്ത് പരിക്കുകളോടെ രക്ഷപ്പെട്ടു

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Accidental-Death, Ernakulam, Top-Headlines, Obituary, Scooter, Lorry, Police, Custody, College student died in accident.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia