city-gold-ad-for-blogger

Obituary | വാക് തര്‍ക്കത്തെ തുടര്‍ന്ന് സംഘര്‍ഷം: 'തലശേരിയില്‍ മധ്യവയസ്‌ക്കന്‍ കുത്തേറ്റ് മരിച്ചു'

തലശേരി: (www.kasargodvartha.com) തലശേരി നഗരസഭയിലെ കൊടുവള്ളിയില്‍ വാക് തര്‍ക്കത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ മധ്യവയസ്‌കന്‍ കുത്തേറ്റു മരിച്ചതായി പൊലീസ്. നിട്ടൂര്‍ സ്വദേശിയായ ഖാലിദ് (52) ആണ് മരിച്ചത്. കഴുത്തിനാണ് കുത്തേറ്റത്. കൂടെയുണ്ടായിരുന്ന നിട്ടൂര്‍ സ്വദേശികളായ ശമീര്‍ (40), ശാനിബ് (41) എന്നിവര്‍ക്കും കുത്തേറ്റു. ഇവരുടെ പരുക്ക് ഗുരുതരമല്ല.

Obituary | വാക് തര്‍ക്കത്തെ തുടര്‍ന്ന് സംഘര്‍ഷം: 'തലശേരിയില്‍ മധ്യവയസ്‌ക്കന്‍ കുത്തേറ്റ് മരിച്ചു'

ഇരുവരെയും തലശേരിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബുധനാഴ്ച വൈകുന്നേരം നാലുമണിയോടെ കൊടുവള്ളി സഹകരണ ആശുപത്രിക്കു സമീപമാണ് സംഭവം. ഓടോറിക്ഷ വിറ്റതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കമാണ് കത്തിക്കുത്തില്‍ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു. പ്രതിയെന്നു സംശയിക്കുന്ന പാറാല്‍ ബാബു എന്നയാള്‍ ഒളിവിലാണ്. ഇയാള്‍ക്കായുള്ള അന്വേഷണം പൊലീസ് ഊര്‍ജിമാക്കി.

Keywords:  Clash after verbal dispute: 'Middle-aged man killed to death in Thalassery', News, Dead, Injured, Police, Obituary, Kerala, Top-Headlines.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia