city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മഞ്ചേശ്വരത്ത് രാത്രികാല പട്രോളിങ്ങിനിടെ അക്രമത്തിനിരയായ സിവില്‍ പോലീസ് ഓഫീസര്‍ മരിച്ചു

മഞ്ചേശ്വരം: (www.kasargodvartha.com 11/03/2016) രാത്രികാല പട്രോളിംഗ് നടത്തുന്നതിനിടെ അഞ്ചംഗ സംഘത്തിന്റെ ആക്രമണത്തിന് വിധേയനായ സിവില്‍ പോലീസ് ഓഫീസര്‍ മരണപ്പെട്ടു. മഞ്ചേശ്വരം പോലീസ് സ്‌റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ തിരുവനന്തപുരം സ്വദേശി സുനില്‍ കുമാര്‍ (42) ആണ് വെള്ളിയാഴ്ച വൈകുന്നേരത്തോടെ മരണപ്പെട്ടത്. മെഡിക്കല്‍ അവധിയിലായിരുന്ന സുനില്‍കുമാര്‍ തിരുവനന്തപുരത്തെ വസതിയില്‍ തലകറങ്ങി വീഴുകയായിരുന്നു. ഉടന്‍തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

2015 നവംബര്‍ 16ന് പുലര്‍ച്ചെ 1.30 മണിയോടെ ബൈക്കില്‍ നൈറ്റ് പട്രോളിങ്ങ് നടത്തുന്നതിനിടയില്‍ അസമയത്ത് ആയുധവുമായി പോവുകയായിരുന്ന അഞ്ചംഗ സംഘത്തെ പിടികൂടുമ്പോള്‍ സുനില്‍കുമാറിനെ സംഘം ഇരുമ്പ് വടികൊണ്ട് തലയ്ക്കടിക്കുകയായിരുന്നു. കൂടെയുണ്ടായിരുന്ന കാസര്‍കോട് എ ആര്‍ ക്യാമ്പിലെ ദീപു എന്ന ദീപകിനെ (33) യും സംഘം മര്‍ദിച്ചു. സുനില്‍കുമാറിനെ തൊക്കോട്ടെ നേതാജി ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരുന്നത്. തലയില്‍ 18 ഓളം സ്റ്റിച്ചിടേണ്ടിവന്നിരുന്നു. ചികിത്സയ്ക്കുശേഷം മെഡിക്കല്‍ അവധിയില്‍ സുനില്‍കുമാര്‍ തിരുവനന്തപുരത്തെ വീട്ടിലേക്ക് പോവുകയായിരുന്നു.

സുനില്‍ കുമാറിനെ അക്രമിച്ച സംഭവത്തില്‍ തുമിനാട്ടിലെ അന്‍വര്‍, മുബാറക്, സിദ്ദിഖ്്, സാബിര്‍ തുടങ്ങിയവര്‍ക്കെതിരെ വധശ്രമത്തിന് മഞ്ചേശ്വരം പോലീസ് കേസെടുത്തിരുന്നു. ഇതില്‍ ഏതാനും പേര്‍ പിന്നീട് അറസ്റ്റിലായി. ഇവര്‍ക്കെതിരെ വകുപ്പ് മാറ്റി കൊലക്കുറ്റത്തിന് കേസെടുക്കുമെന്ന് പോലീസ് പറഞ്ഞു.
മഞ്ചേശ്വരത്ത് രാത്രികാല പട്രോളിങ്ങിനിടെ അക്രമത്തിനിരയായ സിവില്‍ പോലീസ് ഓഫീസര്‍ മരിച്ചു

Related News:
ആയുധവുമായി കണ്ട സംഘത്തെ ബൈക്കില്‍ നൈറ്റ് പട്രോളിങ്ങിനിടെ പോലീസ് പിടികൂടി; പോലീസുകാരനെ തലയ്ക്കടിച്ച് കടന്ന സംഘത്തിലെ 2 പേര്‍ പിടിയില്‍
Keywords: Civil Police officer dies after assaulting injury, Manjeshwaram, Police, kasaragod, Kerala, Obituary, Thiruvananthapuram,

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia