ഇന്നോവ കാറും ബൈക്കും കൂട്ടിയിടിച്ച് ചുമട്ട് തൊഴിലാളി മരിച്ചു
Apr 22, 2019, 21:57 IST
ചെറുവത്തൂര്‍: (www.kasargodvartha.com 22.04.2019) ഇന്നോവ കാറും ബൈക്കും കൂട്ടിയിടിച്ച് ചുമട്ട് തൊഴിലാളി മരിച്ചു. ചെറുവത്തൂര്‍ കയ്യൂര്‍ റോഡ് ജംഗ്ഷനില്‍ രാവിലെ ഏഴ് മണിയോടെയാണ് അപകടമുണ്ടായത്. ടൗണിലെ ചുമട്ട് തൊഴിലാളിയും സി ഐ ടി യു പ്രവര്‍ത്തകനുമായ ചെറുവത്തൂര്‍ കാട്ടുതലയിലെ രുഗ്മാംഗതന്‍ (48) ആണ് മരിച്ചത്.
ഉടനെ ചെറുവത്തൂര്‍ കെ എ എച്ച് ഹോസ്പിറ്റലില്‍ എത്തിക്കുകയും തുടര്‍ന്ന് മംഗളൂരുവിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകുകയും ചെയ്തു. മംഗളൂരു യൂണിറ്റി ആശുപത്രിയില്‍ എത്തുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
ഭാര്യ: സുമ. മക്കള്‍: രഞ്ജിമ, ശ്രീനന്ദ. സഹോദരങ്ങള്‍ ശ്രീധരന്‍, ഗംഗാധരന്‍, കുഞ്ഞികൃഷ്ണന്‍, ചന്ദ്രമതി, ചന്ദ്രിക, ലീല, ലളിത. വൈകീട്ട് മൂന്നര മണിയോടെ ചെറുവത്തൂര്‍ ടൗണിലെ ഓട്ടോറിക്ഷ സ്റ്റാന്‍ഡില്‍ പൊതുദര്‍ശനത്തിന് വെച്ച ശേഷം മൃതദേഹം വീട്ടിലേക്ക് കൊണ്ടുപോയി. സന്ധ്യയോടെ സംസ്‌ക്കാര ചടങ്ങുകള്‍ നടന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Cheruvathur, Kasaragod, Accident, Bike-Accident, Obituary, Car-Accident, News, CITU activist dies in accident