കൂട്ട മരണത്തിന് മുമ്പ് അവര്‍ വീട്ടുകാരെ ഫോണില്‍ വിളിച്ചു; പിന്നെ വന്നത് ദുരന്ത വാര്‍ത്ത, നടുക്കത്തോടെ നാട്
Mar 11, 2018, 16:22 IST
കാസര്‍കോട്: (www.kasargodvartha.com 11.03.2018) കര്‍ണാടക -ആന്ധ്ര അതിര്‍ത്തിയിലെ ചിറ്റൂരില്‍ തീര്‍ത്ഥാടകര്‍ സഞ്ചരിച്ച കാറില്‍ കര്‍ണാടക ട്രാന്‍സ്‌പോര്‍ട്ട് ബസിടിച്ച് 4 കാസര്‍കോട് സ്വദേശികള്‍ മരിച്ച സംഭവം നാടിനെ നടുക്കത്തിലാഴ്ത്തി. കുമ്പള നായിക്കാപ്പിലെ പക്കീര ഗഡ്ഡി (65), അനുജന്‍ മഞ്ജപ്പ ഗഡ്ഡി (50), മഞ്ജപ്പ ഗഡ്ഡിയുടെ ഭാര്യ ഭാര്യ സുന്ദരി (65), കാസര്‍കോട് മധൂര്‍ സ്വദേശി സദാശിവന്‍ എന്നിവരാണ് ഞായറാഴ്ച പുലര്‍ച്ചെ അഞ്ച് മണിയോടെയുണ്ടായ അപകടത്തില്‍ മരിച്ചത്.
പക്കീര ഗഡ്ഡിയുടെ ഭാര്യ വാരിജ, ഭോജഗട്ടി, മാധവ, ലക്ഷ്മി, നാഗവേണി, ഹരീഷ, കാര്‍ ഡ്രൈവര്‍ കുമ്പളയിലെ ഉമേഷ എന്നിവരെ ഗുരുതരമായ പരിക്കുകളോടെ ചിറ്റൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശനിയാഴ്ച ഉച്ച കഴിഞ്ഞ് 2.30 മണിയോടെയാണ് കുടുംബം മധൂര്‍ പള്ളക്കോട്ടെ തറവാട്ട് വീട്ടില്‍ നിന്ന് കാറില്‍ തിരുപ്പതിയിലേക്ക് തീര്‍ത്ഥാടനത്തിന് പുറപ്പെട്ടത്. ഞായറാഴ്ച രാത്രി ക്ഷേത്രത്തിലെത്തി ദര്‍ശനം നടത്തുകയായിരുന്നു ഇവരുടെ ലക്ഷ്യം. രാത്രിയില്‍ ഇവര്‍ വീട്ടുകാരെ ഫോണില്‍ വിളിക്കുകയും യാത്ര സുഖകരമാണെന്ന് അറിയിക്കുകയും ചെയ്തിരുന്നു. ക്ഷേത്രത്തിലെത്തിയതിന് ഷേം വീണ്ടും വിളിക്കാമെന്ന് പറഞ്ഞാണ് ഫോണ്‍ വെച്ചത്. ഇതിനായി കാത്തുനില്‍ക്കുന്നതിനിടെയാണ് ദുരന്ത വാര്‍ത്ത വീട്ടുകാരുടെ കാതിലെത്തിയത്. ഇതോടെ കൂട്ടനിലവിളിയുയര്‍ന്നു.
നാടും സംഭവം വിശ്വസിക്കാനാവാതെ വിറങ്ങലിച്ച അവസ്ഥയിലാണ്. അപകടത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ ഉടന്‍ തന്നെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ നടന്നുവരുന്നു. രാജേശ്, സതീഷ, ഗീത, അനിത, സവിത, കവിത, സുചിത്ര എന്നിവര്‍ പക്കീര ഗട്ടിയുടെ മക്കളാണ്. ജയപ്രകാശ്, മഹേഷ്, ഋഷികേശ്, ജയന്ത, ഗിരീഷ്, സുകന്യ എന്നിവര്‍ മരുമക്കളും സദാശിവ ഗട്ടി, ലക്ഷമി എന്നിവര്‍ സഹോദരങ്ങളുമാണ്. മാലിനിയാണ് മഞ്ചപ്പഗട്ടിയുടെ ഭാര്യ. വിശാലാക്ഷി, അരുണാക്ഷി, സുഹാസിനി, നവ്യ, ശ്രീകാന്ത് എന്നിവരാണ് മക്കള്‍. നാഗേഷ്, ഉമേഷ്, സച്ചിന്‍ കുമാര്‍, പുഷ്പ രാജന്‍ എന്നിവര്‍ മരുമക്കളാണ്. പവന്‍, സദാശിവ ഗട്ടിയുടെ ഭാര്യയാണ്. ശ്വേത ഏക മകള്‍.
Related News:
ആന്ധ്രയിലെ ചിറ്റൂരില്‍ തീര്‍ത്ഥാടകര്‍ സഞ്ചരിച്ച വാഹനത്തില്‍ ബസിടിച്ച് 4 കാസര്‍കോട് സ്വദേശികള്‍ മരിച്ചു, ഒരാളുടെ നില ഗുരുതരം
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, News, Accidental-Death, Obituary, Phone-call, Car, Hospital, Chittoor accident; Natives are shocked.
< !- START disable copy paste -->