നേത്ര ഞരമ്പില്‍ ക്യാന്‍സര്‍ ബാധിച്ച കുട്ടി മരിച്ചു
Oct 27, 2012, 15:06 IST
പരപ്പ: നേത്ര ഞരമ്പില്‍ ക്യാന്‍സര്‍ ബാധിച്ച് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പരപ്പ ക്ലായിക്കോട്ടെ മുഹമ്മദലി-താഹിറ ദമ്പതികളുടെ മകന്‍ നാല് വയസ്സുകാരനായ അന്‍ഷിഫ് മരണപ്പെട്ടു. കഴിഞ്ഞ എട്ട് മാസമായി തിരുവനന്തപുരത്തും മംഗലാപുരത്തും ചികിത്സയിലായിരുന്നു.
പിന്നീട് മാണിക്കോത്തെ കേരള ആശുപത്രിയിലേക്ക് മാറ്റി. നിര്‍ധന കുടുംബത്തില്‍പ്പെട്ട അന്‍ഷിഫിന്റെ ചികിത്സക്ക് പ്രധാനമന്ത്രിയുടെയും മുഖ്യമന്ത്രിയുടെയും ചികിത്സാ ധനസഹായം ലഭിച്ചിരുന്നു. പരപ്പ ഗവണ്‍മെന്റ് ഹൈസ്‌ക്കൂള്‍ വിദ്യാര്‍ത്ഥി അജ്മല്‍ സഹോദരനാണ്.
Keywords: Cancer, Child, Dead, Eye, Parappa, Kasaragod, Kerala, Malayalam news