ടി.വി. ദേഹത്ത് വീണ് രണ്ടരവയസുകാരന്‍ മരിച്ചു
Mar 12, 2015, 09:19 IST
ചെറുവത്തൂര്‍: (www.kasargodvartha.com 12/03/2015) ടി.വി. ദേഹത്ത് വീണ് രണ്ടരവയസുകാരന്‍ മരിച്ചു. ചെറുവത്തൂര്‍ ഓരിമുക്കിലെ കെ.റമീസ്-ഫാത്വിമ ദമ്പതികളുടെ മകന്‍ അമാനാണ് മരിച്ചത്. ബുധനാഴ്ച ബംഗളൂരുവില്‍ വെച്ചാണ് സംഭവം. ബംഗളൂരുവില്‍ ബിസിനസുകാരനാണ് പിതാവ് റമീസ്.
വീട്ടില്‍ കളിച്ചു കൊണ്ടിരിക്കുന്നതിനിടയിലാണ് അമാനുവിന്റെ ദേഹത്ത് ടി.വി. സ്റ്റാന്‍ഡ് അടക്കം വീണത്. ഉടന്‍ ബംഗളൂരുവിലെ സ്വകാര്യാശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇവരുടെ ഏക മകനാണ് അമാന്‍.
വ്യാഴാഴ്ച രാവിലെ 9.30 മണിയോടെ പയ്യങ്കിയിലെ വസതിയില്‍ എത്തിക്കുന്ന മൃതദേഹം പിന്നീട് പടന്ന മൂസ ഹാജി മുക്ക് കാലിക്കടവ് ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും. മരണ വിവരമറിഞ്ഞ് നിരവധി പേര്‍ ഓരിമുക്കിലെ വീട്ടിലെത്തി അനുശോചനം അറിയിച്ചു.
Keywords: Kasaragod, Kerala, died, Obituary, Child, Accident, TV, Play, Dead body, Aman,
Advertisement: