Tragedy | തിളച്ച വെള്ളം വീണ് പൊള്ളലേറ്റ 4 വയസുകാരി ചികിത്സയ്ക്കിടെ മരിച്ചു
Sep 18, 2024, 16:39 IST

Representational Image Generated by Meta AI
● പാനൂരിനടുത്ത് തൂവ്വക്കുന്നിലാണ് സംഭവം.
● നാലു വയസുകാരിയായ സൈഫ ആഇശയാണ് മരിച്ചത്.
● കൊളവല്ലൂർ പൊലീസ് കേസെടുത്തു.
തലശേരി: (KasargodVartha) പാനൂരിൽ തിളച്ച വെള്ളം അബദ്ധത്തിൽ കാലിൽ വീണ് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന നാലു വയസുകാരി മരിച്ചു. പാനൂരിനടുത്ത് തൂവ്വക്കുന്നിലെ മത്തത്ത് തയ്യുള്ളതിൽ അബ്ദുല്ല - സുമയ്യത് ദമ്പതികളുടെ മകൾ സൈഫ ആഇശയാണ് കണ്ണൂരിലെ ആശുപത്രിയിൽ ചികിൽസയിലിരിക്കെ മരിച്ചത്.
പരിയാരത്ത് പോസ്റ്റ്മോർട്ടം നടത്തിയ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. അസ്വാഭാവിക മരണത്തിന് കൊളവല്ലൂർ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്.
തങ്ങൾ പീടിക സഹ്റ പബ്ലിക് സ്‌കൂൾ എൽകെജി വിദ്യാർഥിനിയാണ് സൈഫ. മുഹമ്മദ് അദ്നാൻ, സൻഹ ഫാത്തിമ, അഫ്ര ഫാത്തിമ എന്നിവരാണ് സഹോദരങ്ങൾ.
#KeralaNews #Accident #Tragedy #ChildDeath #ScaldingInjury #RIP