ചേറ്റുകുണ്ട് കടപ്പുറത്തെ അബ്ദുല്‍ ഹമീദ് നിര്യാതനായി
Feb 1, 2016, 11:13 IST
പള്ളിക്കര: (www.kasargodvartha.com 01/02/2016) എസ് വൈ എസ് ചേറ്റുകുണ്ട് യൂണിറ്റ് പ്രസിഡണ്ടും ചേറ്റുകുണ്ട് കടപ്പുറം ഖിളര്‍ ജുമാമസ്ജിദ് കമ്മിറ്റി അംഗവുമായ എം അബ്ദുല്‍ ഹമീദ് (35) നിര്യാതനായി. തിങ്കളാഴ്ച പുലര്‍ച്ചെ നാലു മണിയോടെ വീട്ടില്‍ വെച്ചായിരുന്നു അന്ത്യം. വൃക്കരോഗം ബാധിച്ചതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.
പരേതനായ മൊയ്തീന്‍ കുഞ്ഞി-സുഹറ ദമ്പതികളുടെ മകനാണ്. ഭാര്യ: ആഇശ. മക്കള്‍: ഹസ് വ, നാസിമ. സഹോദരങ്ങള്‍: മുഹമ്മദ് അലി, നിസാമുദ്ദീന്‍, നജ്മുദ്ദീന്‍, അഹ് മദ് കബീര്‍, മുത്തലിബ്, മിസ്രിയ. ഖബറടക്കം ചേറ്റുകുണ്ട് കടപ്പുറം ഖിളര്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ നടന്നു. ഹമീദിന്റെ നിര്യാണത്തില്‍ എസ് വൈ എസ് സംസ്ഥാന പ്രസിഡണ്ട് പേരോട് അബ്ദുര്‍ റഹ് മാന്‍ സഖാഫി അനുശോചനം രേഖപ്പെടുത്തി. വെള്ളിയാഴ്ച പള്ളികളില്‍ മയ്യത്ത് നിസ്‌കാരം നടത്താനും ആഹ്വാനം ചെയ്തു.
എസ് വൈ എസ് സംസ്ഥാന വൈസ് പ്രസിഡണ്ട് പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി, ചേറ്റുകുണ്ട് ഖാസിയും സമസ്ത കേന്ദ്ര മുശാവറ അംഗവുമായ ഇബ്രാഹിം മുസ്ലിയാര്‍, ജില്ലാ-യൂണിറ്റ് ഭാരവാഹികള്‍ തുടങ്ങിയവര്‍ വീട്ടിലെത്തി അനുശോചനം രേഖപ്പെടുത്തി.

Keywords: Death, Obituary, SYS, Kasaragod, Kerala, Chettukundu, SYS leader Chettukund Abdul Hameed passes away.