city-gold-ad-for-blogger

ചെറുവത്തൂരിൽ റിട്ട. റെയിൽവേ ഉദ്യോഗസ്ഥയെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി

Retired Railway Employee Found Dead After Being Hit by a Train in Cheruvathur
Photo: Arranged

● പരേതനായ രാഘവൻ്റെ ഭാര്യയായ വെങ്ങാട്ടെ ദേവകി ആണ് മരിച്ചത്. 
● വെള്ളിയാഴ്ച ഉച്ചയ്ക്കുള്ള ഇൻ്റർ സിറ്റി എക്സ്പ്രസ് ഇടിച്ചതായാണ് പ്രാഥമിക സംശയം.
● റെയിൽവേ ട്രാക്കിൽ വെച്ച് അബദ്ധത്തിൽ അപകടം സംഭവിച്ചതാവാം എന്ന് പോലീസ് നിഗമനം.
● ചന്തേര പോലീസ് തുടർ നടപടികൾ സ്വീകരിച്ചു.

ചെറുവത്തൂർ: (KasargodVartha) വെങ്ങാട്ട് വെച്ച് റിട്ട. റെയിൽവേ ഉദ്യോഗസ്ഥയെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. വെങ്ങാട്ടെ പരേതനായ രാഘവൻ്റെ ഭാര്യയായ ദേവകി (70) യാണ് മരിച്ചത്. വെള്ളിയാഴ്ച (03.10.2025) ഉച്ചയ്ക്കുള്ള ഇൻ്റർ സിറ്റി എക്സ്പ്രസ് ട്രെയിനാണ് ദേവകിയെ ഇടിച്ചതെന്നാണ് പ്രാഥമികമായി സംശയിക്കുന്നത്. അബദ്ധത്തിൽ റെയിൽവേ ട്രാക്കിൽ വെച്ച് അപകടം സംഭവിച്ചതാവാം എന്നാണ് പോലീസ് നിഗമനം.

വിവരമറിഞ്ഞ് ഉടൻ തന്നെ ചന്തേര പോലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു വരുന്നു. മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പോസ്റ്റ്‌മോർട്ടത്തിനായി മാറ്റി. ഇവർക്ക് മക്കളില്ല. പുതിയ വീട് കെട്ടി തനിച്ചാണ് താമസം. സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷണം നടത്തുമെന്ന് ചന്തേര പോലീസ് അറിയിച്ചു.

ചെറുവത്തൂരിലെ ഈ ദുരന്ത വാർത്തയിൽ നിങ്ങൾക്ക് എന്താണ് പറയാനുള്ളത്? അഭിപ്രായം കമന്റ് ചെയ്യുക.

Article Summary: Retired railway employee Devaki (70) found dead after being hit by a train in Cheruvathur; accident suspected.

#Cheruvathur #TrainAccident #RailwaySafety #KeralaNews #Vengatt #PoliceInvestigation

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia