വൃക്ക രോഗം: കോഴിക്കോട്ട് ചികിത്സയിലായിരുന്ന ചെറുവത്തൂര്‍ സ്വദേശി മരിച്ചു
Sep 6, 2014, 12:10 IST
ചെറുവത്തൂര്‍: (www.kasargodvartha.com 06.09.2014) വൃക്കസംബന്ധമായ അസുഖത്തെ തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യാശുപത്രിയില്‍ ചികിത്സയിലായിരുന്ന ചെറുവത്തൂര്‍ സ്വദേശി മരിച്ചു. മടക്കര പള്ളിക്കണ്ടത്തെ പി.പി അഷ്‌റഫ് (34) ആണ് ശനിയാഴ്ച ഉച്ചയോടെ മരണപ്പെട്ടത്.
അല്‍ ഐനില്‍ സെയില്‍സ്മാനായി ജോലി ചെയ്ത് വരികയായിരുന്നു. അസുഖം മൂര്‍ച്ചിച്ചതിനെ തുടര്‍ന്ന് ഈയിടെ നാട്ടില്‍ വന്ന അഷ്‌റഫിനെ 20 ദിവസം മുമ്പ് കോഴിക്കോട്ടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായിരുന്നു. എം.പി അബ്ദുല്ല- ഫാത്വിമ ദമ്പതികളുടെ മകനാണ്.
ഭാര്യ: കുഞ്ഞാമിന. മകള്‍: അസ്‌ന. സഹോദരങ്ങള്‍: അബ്ദുല്‍ സലാം, മുഹമ്മദ് കുഞ്ഞി, അബ്ദുര്‍ റഹ് മാന്‍, ഹസൈനാര്‍, റഫീഖ്, അബ്ദുര്‍ റസാഖ് (എല്ലാവരും അലൈന്‍), അഫ്‌സത്ത്, ആയിഷ. സാമൂഹ്യപ്രവര്‍ത്തകന്‍ കീഴൂരിലെ കെ.എസ്. സാലി ഭാര്യാസഹോദരീ ഭര്‍ത്താവാണ്. ഖബറടക്കം ശനിയാഴ്ച വൈകിട്ട് ഏഴ് മണിയോടെ മടക്കര ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.
Also Read:
വിലക്ക് വാങ്ങാനെന്ന വ്യാജേന എത്തിയ എട്ടംഗസംഘം എട്ടുകോടിയുടെ വജ്രവുമായി കടന്നു
Keywords: Kasaragod, Kerala, Died, Obituary, Cheruvathur, Kozhikode, Treatment,
Advertisement: