തൃക്കരിപ്പൂര്‍ സ്വദേശി റാസല്‍ഖൈമയില്‍ വാഹനാപകടത്തില്‍ മരിച്ചു; ഭാര്യയ്ക്ക് ഗുരുതരം
Sep 14, 2016, 10:22 IST
അപകടം നാട്ടില്‍നിന്നെത്തിയ ഭാര്യയെ താമസസ്ഥലത്തേക്ക് കൂട്ടിക്കൊണ്ടുപോകുന്നതിനിടെ
ചെറുവത്തൂര്‍: (www.kasargodvartha.com 14/09/2016) നാട്ടില്‍നിന്നുമെത്തിയ ഭാര്യയെ എയര്‍പോര്‍ട്ടില്‍ നിന്നും താമസസ്ഥലത്തേക്ക് കൂട്ടിക്കൊണ്ടുപോകുന്നതിനിടെയുണ്ടായ വാഹനാപകടത്തില്‍ തൃക്കരിപ്പൂര്‍ സ്വദേശി മരിച്ചു. കൂടെയുണ്ടായിരുന്ന ഭാര്യയ്ക്ക് ഗുരുതരമായി പരിക്കേറ്റു. തൃക്കരിപ്പൂര്‍ എടാട്ടുമലിലെ മടിയന്‍ വീട്ടില്‍ കുഞ്ഞമ്പു നായര്‍ - ശാരദ ദമ്പതികളുടെ മകന്‍ വിനോദ് (33) ആണ് മരിച്ചത്. ഭാര്യ ജയ്മിനിയ്ക്കാണ് പരിക്കേറ്റത്. തിങ്കളാഴ്ച രാവിലെയാണ് അപകടമുണ്ടായത്.
അഞ്ച് മാസം മുമ്പാണ് വിനോദിന്റെ രണ്ടാം വിവാഹം നടന്നത്. പിന്നീട് ഗള്‍ഫിലേക്ക് പോയ വിനോദിന്റെ അടുത്തേക്ക് ഭാര്യ പുറപ്പെട്ടതായിരുന്നു. ഭാര്യയെ കാറില്‍ കൂട്ടിക്കൊണ്ട് താമസ സ്ഥലത്തേക്ക് പോകുമ്പോഴാണ് അപകടമുണ്ടായതെന്നാണ് ബന്ധുക്കള്‍ക്ക് ലഭിച്ച വിവരം.
വിനോദ് സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചിരുന്നു. ഭാര്യയുടെ കാലിനാണ് ഗുരുതരമായി പരിക്കേറ്റത്. വിനോദിന്റെ മൃതദേഹം റാസല്‍ഖൈമയിലെ അല്‍ സഖര്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഗള്‍ഫിലുള്ള ബന്ധുക്കളാണ് അപകടം വിവരം നാട്ടിലറിയിച്ചത്. രാജന്‍, ഗീത, ലത എന്നിവര്‍ സഹോദരങ്ങളാണ്.
Keywords: Cheruvathur, Obituary, Kasaragod, Accident, Death, Cheruvathur native dies in accident