കള്ള് ചെത്തിനിടെ യുവാവ് തെങ്ങില്‍ നിന്നും വീണ് മരിച്ചു
Mar 11, 2016, 11:27 IST
ചെറുവത്തൂര്‍: (www.kasargodvartha 11/03/2016) കള്ള് ചെത്തിനിടെ യുവാവ് തെങ്ങില്‍ നിന്നും വീണ് ദാരുണമായി മരണപ്പെട്ടു. മയ്യിച്ച പടിഞ്ഞാറിലെ നാരായണന്‍-നാരായണി ദമ്പതികളുടെ മകന്‍ മുണ്ട്യം പുരയില്‍ രതീഷ് (37) ആണ് മിരിച്ചത്. വെള്ളിയാഴ്ച രാവിലെയാണ് സംഭവം.
മയ്യിച്ചയിലെ പറമ്പില്‍ തെങ്ങില്‍ നിന്നും കള്ള് ചെത്ത് ജോലിയില്‍ ഏര്‍പെടുന്നതിനിടെ രതീഷ് കാല്‍വഴുതി താഴെ വീഴുകയായിരുന്നു. തലയ്ക്കും നട്ടെല്ലിനും ഗുരുതരമായി ക്ഷതമേറ്റ രതീഷിനെ ഉടന്‍തന്നെ ചെറുവത്തൂരിലെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.
ഭാര്യ: സൗമ്യ. മകന്‍: കൗഷീദ്. സഹോദരങ്ങള്‍: രഞ്ജിത്ത് (ചുമട്ടു തൊഴിലാളി, എഫ്‌സിഐ പയ്യന്നൂര്‍), രമേശന്‍, രൂപേഷ് (ഇരുവരും പെയിന്റിംഗ് തൊഴിലാളികള്‍).

Keywords: Cheruvathur, Kasaragod, Obituary, Kerala, Cheruvathur Mayicha Ratheesh passes away