city-gold-ad-for-blogger

ചെറുവത്തൂർ ബസ് സ്റ്റാൻഡിൽ ബസ് ഇടിച്ച് വീട്ടമ്മക്ക് ദാരുണാന്ത്യം; സിസിടിവി ദൃശ്യങ്ങൾ പുറത്ത്

 A CCTV still of the bus accident at Cheruvathur bus stand showing a woman being hit.
Photo: Special Arrangement

● ഡ്രൈവറുടെ അശ്രദ്ധയാണ് അപകടകാരണമെന്ന് പോലീസ്.
● പരിയാരം മെഡിക്കൽ കോളേജിൽ പോസ്റ്റ്‌മോർട്ടം പൂർത്തിയാക്കി.
● അപകടമുണ്ടാക്കിയ ഡ്രൈവർക്കെതിരെ പോലീസ് കേസെടുത്തു.
● ബസ് സ്റ്റാൻഡിൽ പോലീസ് എയ്ഡ് പോസ്റ്റ് വേണമെന്ന ആവശ്യം ശക്തം.

ചെറുവത്തൂർ: (KasargodVartha) ബസ് സ്റ്റാൻഡിന്റെ പ്രവേശന കവാടത്തിൽ ബസ് ഇടിച്ച് കാൽനടയാത്രക്കാരിയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. ചെറുവത്തൂർ വെങ്ങാട്ടെ പരേതനായ എം.പി മാധവന്റെ ഭാര്യ കെ.വി ഗൗരി (69) ആണ് മരിച്ചത്. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഡ്രൈവറുടെ അശ്രദ്ധയാണ് അപകടത്തിന് കാരണമെന്ന് പോലീസ് അറിയിച്ചു.

ചൊവ്വാഴ്ച രാവിലെ 11:45-ഓടെയാണ് അപകടം നടന്നത്. സ്റ്റാൻഡിലേക്ക് പ്രവേശിച്ച സ്വകാര്യ ബസ് നടന്നുപോവുകയായിരുന്ന ഗൗരിയെ ഇടിച്ചിടുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഗൗരിയെ ഉടൻതന്നെ ചെറുവത്തൂരിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കണ്ണൂരിലെ ആസ്റ്റർ മിംസ് ആശുപത്രിയിലും എത്തിച്ചെങ്കിലും ഉച്ചയ്ക്ക് രണ്ടുമണിയോടെ മരണം സംഭവിക്കുകയായിരുന്നു.

പരിയാരം കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ ബുധനാഴ്ച രാവിലെ പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കിയശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. അപകടമുണ്ടാക്കിയ ബസ് ഡ്രൈവർക്കെതിരെ ചന്തേര പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ബസ് സ്റ്റാൻഡിൽ പോലീസ് എയ്ഡ് പോസ്റ്റ് സ്ഥാപിക്കണമെന്ന ആവശ്യം ഇതോടെ ശക്തമായി.

മക്കൾ: കെ.വി വിനോദ്, കെ.വി വിനീത. മരുമക്കൾ: ലതിക (ഒഴിഞ്ഞവളപ്പ്), പ്രകാശൻ (കുഞ്ഞിമംഗലം). സഹോദരങ്ങൾ: പത്മിനി, കമലാക്ഷൻ (വാവാച്ചി ഫാൻസി), രവീന്ദ്രൻ (അത്തം ഫാൻസി), ശശി (രാംസൺ ഡെക്കറേഷൻ), പരേതനായ കെ.വി കുമാരൻ.

ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക. 

Article Summary: A 69-year-old woman died after being hit by a bus at Cheruvathur bus stand; police case filed against the driver.

#Cheruvathur #BusAccident #KeralaNews #Accident #CCTV #RoadSafety

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia