പഴയകാല കോണ്‍ഗ്രസ് നേതാവ് ചേരൂര്‍ കുന്നിലെ അബൂബക്കര്‍ ഹാജി നിര്യാതനായി
Sep 24, 2014, 10:24 IST
ചെര്‍ക്കള: (www.kasargodvartha.com 24.09.2014) പഴയകാല കോണ്‍ഗ്രസ് നേതാവും പി.ഡബ്ല്യു.ഡി. കരാറുകാരനുമായ ചേരൂര്‍ കുന്നിലെ അബൂബക്കര്‍ ഹാജി(82)നിര്യാതനായി. പരേതരായ മമ്മിഞ്ഞി-മറിയുമ്മ ദമ്പതികളുടെ മകനാണ്. ചെമ്പിരിക്ക ഖാസിയായിരുന്ന പരേതനായ സി.എം. അബ്ദുല്ല മൗലവിയുടെ സഹോദരി ദൈനബിയാണ് ഭാര്യ. ഏക മകന്‍: സയ്യിദ് (വ്യാപാരി). മരുമകള്‍: മറിയുമ്മ (ആദൂര്‍).
സഹോദരങ്ങള്‍: പരേതരായ അബ്ദുല്‍ ഖാദര്‍, അബ്ദുല്ല ഹാജി, അബ്ബാസ് ഹാജി, മഹ്മൂദ് ഹാജി, ബീഫാത്വിമ, ഉമ്മാലിമ, ആമിന, ഖദീജ. കോണ്‍ഗ്രസ് വാര്‍ഡ് കമ്മിറ്റി പ്രസിഡന്റ്, കോട്ട ജുമാ മസ്ജിദ് കമ്മിറ്റി മുന്‍ പ്രസിഡന്റ് എന്നീ നിലകളിലും പ്രവര്‍ത്തിച്ചിരുന്നു. ഖബറടക്കം ബുധനാഴ്ച വൈകിട്ട് മൂന്നര മണിയോടെ ചേരൂര്‍ കോട്ട ജുമാ മസ്ജിദ് ഖബര്‍ സ്ഥാനില്‍ നടക്കും.
Keywords : Cheroor, Obituary, Kasaragod, Kerala, Congress leader, Cheroor Kunnil Aboobacker Haji passes away.
Advertisement:
Advertisement: