city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ചേരങ്കൈ കടപ്പുറത്തെ മൊയ്തീന്‍ കുട്ടി കണ്ടാളം നിര്യാതനായി

കാസര്‍കോട്: (www.kasargodvartha.com 13.06.2017) ചേരങ്കൈ കടപ്പുറത്തെ മൊയ്തീന്‍ കുട്ടി കണ്ടാളം (70) നിര്യാതനായി. ഖിള്വര്‍ ജുമാമസ്ജിദ് മുന്‍ പ്രസിഡണ്ട്, ചേരങ്കൈ ജമാ അത്ത് ജോ. സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. കണ്ടാളത്ത് ദീര്‍ഗ കാലം ഹോട്ടല്‍ വ്യാപാരം നടത്തിയിരുന്നു.

ഹസൈനാര്‍- ഖദീജ മാളിക ദമ്പതികളുടെ മകനാണ്. ഭാര്യ: നബീസ. മക്കള്‍: മുനീര്‍ കണ്ടാളം (ഐ.എന്‍.എല്‍ മണ്ഡലം ജനറല്‍ സെക്രട്ടറി), നാസര്‍ കണ്ടാളം (ബഹ്‌റൈന്‍), റംല, ഖദീജ, തസ് രിയ. മരുമക്കള്‍: ബഷീര്‍, സാലി, സിറാജ്. ഖബറടക്കം ചേരങ്കൈ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.

മരണത്തില്‍ ഐഎന്‍എല്‍ ജില്ലാ ജനറല്‍ സെക്രട്ടറി അസീസ് കടപ്പുറം, ജില്ലാ വൈസ് പ്രസിഡണ്ട് മുസ്തഫ തോരവളപ്പ്, സെക്രട്ടറി സി എം എ ജലീല്‍, മണ്ഡലം പ്രസിഡണ്ട് മൊയ്തീന്‍ ഹാജി ചാല, മുനിസിപ്പല്‍ പ്രസിഡണ്ട് ഉമൈര്‍ ബാങ്കോട്, മൊഗ്രാല്‍പുത്തൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് പോസ്റ്റ് മുഹമ്മദ് കുഞ്ഞി, സെക്രട്ടറി ഹൈദര്‍ കുളങ്ങര, എരിയാല്‍ ചേരങ്കൈ ശാഖാ പ്രസിഡണ്ട് ഇ എ എറമു, ഹനീഫ് കടപ്പുറം തുടങ്ങിയവര്‍ അനുശോചിച്ചു.

ചേരങ്കൈ കടപ്പുറത്തെ മൊയ്തീന്‍ കുട്ടി കണ്ടാളം നിര്യാതനായി


Keywords:  Kasaragod, Kerala, Death, Obituary, news, Cherangai, Cherangai Moideen passes away

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia