ചെമ്മനാട് ലേസ്യത്തെ ആഇശാബി നിര്യാതയായി
Sep 13, 2016, 12:00 IST
ചെമ്മനാട്: (www.kasargodvartha.com 13/09/2016) ലേസ്യത്ത് മാവില റോഡില്‍ റിട്ട. ഡെപ്യൂട്ടി തഹസില്‍ദാര്‍ എം എ ഖാലിദിന്റെ ഭാര്യ ആഇശാബി (65) നിര്യാതയായി. ചെവ്വാഴ്ച്ച ഉച്ചയോടെ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്നായിരുന്നു മരണം. പരേതരായ സി.കെ അബ്ബാസ് കുട്ടിയുടെയും കത്തിവളപ്പില്‍ ബീഫാത്വിമയുടെയും മകളാണ്.
മക്കള്‍: എം എ നിസാര്‍, എം എ നാസര്‍, എം എ മുനീര്‍ (മൂവരും ഗള്‍ഫ്), സിദ്ദീഖ് (സിവില്‍ എഞ്ചിനീയര്‍), യാസ്മിന്‍. മരുമക്കള്‍: റസീന, സബിത, ജാസ്മിന്‍, തൗസിയ, ഷാഹുല്‍ ഹമീദ് (ദുബൈ പെട്രോളിയം കമ്പനി ഐ.ടി. മാനേജര്‍)
സഹോദരങ്ങള്‍: പരേതനായ സി.കെ മാഹിന്‍, സി.കെ മുഹമ്മദലി, സി.കെ അബ്ദുല്‍ ഖാദര്‍. ഖബറടക്കം ബുധനാഴ്ച രാവിലെ ഒമ്പത് മണിയോടെ ചെമ്മനാട് വലിയ ജുമാഅത്ത് പള്ളിയില്‍.
Keywords: Obituary, chemnad, Aishabi, MA Khalid, Chemnad Lesyath Ayishabi passes away.