city-gold-ad-for-blogger
Aster MIMS 10/10/2023

Chelakkad Abdulla Musliyar | സമസ്‌ത ട്രഷറർ ചേലക്കാട് മുഹമ്മദ് മുസ്ലിയാർ ഇനി ഓർമകളിൽ; വൻ ജനാവലിയുടെ സാന്നിധ്യത്തിൽ മൃതദേഹം ഖബറടക്കി

കോഴിക്കോട്: (www.kasargodvartha.com) അന്തരിച്ച സമസ്ത മുശാവറ അംഗവും സംസ്ഥാന ട്രഷററുമായ ചേലക്കാട് മുഹമ്മദ് മുസ്ലിയാർ (91) ഇനി ഓർമകളിൽ. നാദാപുരം ചേലക്കാട് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ മൃതദേഹം ഖബറടക്കി. ഞായറാഴ്ച പുലർചെ വീട്ടിൽ വെച്ചായിരുന്നു മുഹമ്മദ് മുസ്ലിയാർ വിടവാങ്ങിയത്. 2004 മുതല്‍ സമസ്ത കേരള ജംഇയ്യതുല്‍ ഉലമാ കേന്ദ്ര മുശാവറയില്‍ അംഗമായിരുന്ന അദ്ദേഹം സമസ്ത കോഴിക്കോട് ജില്ലാ പ്രസിഡന്റ് കൂടിയായിരുന്നു..
                  
Chelakkad Abdulla Musliyar | സമസ്‌ത ട്രഷറർ ചേലക്കാട് മുഹമ്മദ് മുസ്ലിയാർ ഇനി ഓർമകളിൽ; വൻ ജനാവലിയുടെ സാന്നിധ്യത്തിൽ മൃതദേഹം ഖബറടക്കി

ചേലക്കാട് കുളമുള്ളതില്‍ അബ്ദുല്ല മുസ്ലിയാർ - കുഞ്ഞാമി ദമ്പതികളുടെ മകനായി 1932ല്‍ ജനിച്ച ചേലക്കാട് മുഹമ്മദ് മുസ്ലിയാര്‍ നിരവധി ശിഷ്യരുടെ ഗുരുവും വിവിധ മഹല്ലുകളുടെ ഖാസിയുമായിരുന്നു. നാദാപുരം, പൂക്കോം, ചെമ്മങ്കടവ്, പൊടിയാട്, മേല്‍മുറി, വാഴക്കാട്, പാറക്കടവ് എന്നീ പള്ളി ദര്‍സുകളിലെ പഠനത്തിന് ശേഷം 1962ല്‍ വെല്ലൂര്‍ ബാഖിയാതില്‍ നിന്നും മൗലവി ഫാളില്‍ ബാഖവി ബിരുദം നേടി.

കണ്ണിയത്ത് അഹ്‌മദ്‌ മുസ്ലിയാര്‍, ഇകെ അബൂബകര്‍ മുസ്ലിയാര്‍, കുട്ടി മുസ്ലിയാര്‍ ഫള്ഫരി, കീഴന കുഞ്ഞബ്ദുല്ല മുസ്ലിയാര്‍, മുഹമ്മദ് ശീറാസി, കാങ്ങാട്ട് കുഞ്ഞബ്ദുല്ല മുസ്ലിയാര്‍, ശൈഖ് ഹസന്‍ ഹസ്രത്, ശൈഖ് അബൂബകര്‍ ഹസ്രത്ത് എന്നിവര്‍ പ്രധാന ഗുരുക്കളാണ്. അണ്ടോണ, കൊളവല്ലൂര്‍, ഇരിക്കൂര്‍, കണ്ണാടിപ്പറമ്പ്, പഴങ്ങാടി മാടായി, ചിയ്യൂർ, ചേലക്കാട് എന്നിവിടങ്ങളിലും, 11 വര്‍ഷം പട്ടിക്കാട് ജാമിഅ നൂരിയ്യ അറബിക് കോളജിലും, ഏഴ് വര്‍ഷം നന്തി ദാറുസ്സലാം അറബിക് കോളജിലും, ആറ് വര്‍ഷം മടവൂര്‍ സിഎം മഖാം അശ്അരി കോളജിലും മുദരിസായി സേവനം ചെയ്തിട്ടുണ്ട്.

മക്കൾ: കുഞ്ഞബ്ദുല്ല, അശ്റഫ്‌, അബ്ദുൽ ജലീൽ വാഫി, മറിയം, ആസ്യ.

മരുമക്കൾ: എംടി ഹാശിം തങ്ങൾ, കുഞ്ഞബ്ദുല്ല കുളപറമ്പ് വാണിമേൽ, ഹൈറുന്നിസ, സൽമ, നാഫില.

ചേലക്കാട് മുഹമ്മദ് മുസ്ലിയാരുടെ വിയോഗം നികത്തനാവാത്ത നഷ്ടമെന്ന് എസ് എം എഫ്

കാസര്‍കോട്: ചേലക്കാട് മുഹമ്മദ് മുസ്ലിയാരുടെ വിയോഗം നികത്തനാവാത്ത നഷ്ടമെന്ന് സമസ്ത കേരള സുന്നി മഹല്ല് ഫെഡറേഷന്‍. ചേലക്കാട് മുഹമ്മദ് മുസ്ലിയാര്‍ രണ്ടു തലമുറക്ക് നേതൃത്വം നല്‍കിയ നേതാവാണ്. കര്‍മ ശാസ്ത്ര ശരണിയില്‍ തന്നെ ഏറെ പ്രാവീണ്യം നേടിയ അദ്ദേഹം നാദാപുരം ദേശത്ത് നിന്നും സമസ്തക്ക് ലഭിച്ച വരദാനമായിരുന്നു. ആരോഗ്യപരമായ പ്രയാസങ്ങളൊന്നും വക വെക്കാതെ സമസ്തക്കും സമൂഹത്തിനും വേണ്ടി പ്രവര്‍ത്തിച്ചു.

കണ്ണിയത്ത് ഉസ്താദ്, ശംസുല്‍ ഉലമ തുടങ്ങിയ വലിയ മഹാ പണ്ഡിതരുടെ ശിഷ്യനായ ചേലക്കാട് ഉസ്താദിന്റെ വിയോഗത്തോടെ നഷ്ടമാകുന്നത് പുതിയ തലമുറയെ ബന്ധിച്ച ഒരു കാരണവരെയാണെന്ന് ജില്ലാ ജനറല്‍ സെക്രടറി എം എ എച് മഹ്‌മൂദ് ചെങ്കള അനുശോചിച്ചു.

Keywords: Chelakkad Abdulla Musliyar is No More, Kerala, Kozhikode, News, Top-Headlines, Kasaragod, President, Obituary, District President.

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia