ഭക്ഷണം പാകം ചെയ്യുന്നതിനിടെ വീട്ടമ്മ കുഴഞ്ഞു വീണു; ആശുപത്രിയിലെത്തിക്കും മുമ്പ് മരണം
● ചട്ടഞ്ചാൽ പറമ്പ കുണ്ടടുക്കത്താണ് സംഭവം.
● തൊഴിലുറപ്പ് ജോലിക്കാരിയായിരുന്നു.
● ചൊവ്വാഴ്ച രാവിലെയാണ് സംഭവം.
ചട്ടഞ്ചാൽ: (KasargodVartha) ഭക്ഷണം പാകം ചെയ്യുന്നതിനിടെ കുഴഞ്ഞുവീണ വീട്ടമ്മയെ ആശുപത്രിയിലെത്തിക്കും മുമ്പ് മരണം സംഭവിച്ചു. ചട്ടഞ്ചാൽ പറമ്പ കുണ്ടടുക്കത്തെ സുധ (37) ആണ് മരിച്ചത്. തൊഴിലുറപ്പ് ജോലിക്കാരിയായിരുന്നു.
ചൊവ്വാഴ്ച (15.07.2025) രാവിലെ അടുക്കളയിൽ ഭക്ഷണം തയ്യാറാക്കിക്കൊണ്ടിരിക്കെയാണ് സുധ കുഴഞ്ഞുവീണത്. ഉടൻതന്നെ ഇവരെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പിതാവ്: കോരൻ. മാതാവ്: കുഞ്ഞിപ്പെണ്ണ്. മകൾ: രജിത (വിദ്യാർത്ഥിനി). സഹോദരങ്ങൾ: കുട്ട്യൻ, അപ്പക്കുഞ്ഞി, കുമാരൻ, നാരായണൻ, ദേവകി, ജാനകി, പരേതനായ കൃഷ്ണൻ.
അപ്രതീക്ഷിതമായി ഉണ്ടാകുന്ന ഇത്തരം മരണങ്ങൾ നമുക്ക് നൽകുന്ന പാഠം എന്താണ്? ഈ വാർത്ത പങ്കുവെച്ച് നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക.
Article Summary: Housewife collapses while cooking, dies before hospital.
#Chattanchal #Sudha #Death #Tragedy #Housewife #Kerala






