ക്യാന്‍സര്‍ ബാധിച്ച് യുവാവ് മരിച്ചു
Dec 14, 2012, 16:12 IST
ചട്ടഞ്ചാല്‍: ക്യാന്‍സര്‍ ബാധിച്ച് മംഗളൂരുവില്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ബാര ആടിയത്തെ പരേതനായ നാരായണന്റെ മകന്‍ ബി കെ ജയപ്രകാശാ (33)ണ് മരിച്ചത്.
ഏച്ചിക്കാനം ചെങ്കല്ല് പണ ഉടമയായ ജയപ്രകാശ് കടുത്ത തലവേദനയെതുടര്‍ന്നാണ് ഒരാഴ്ച മുമ്പ് കാസര്‍കോട് സ്വകാര്യാശുപത്രിയിലെ ഡോക്ടറെ കണ്ടത്. പരിശോധനയില്‍ ബ്ലഡ് ക്യാന്‍സര്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന മംഗളൂരുവിലെ കെഎംസി ആശുപത്രിയില്‍ പ്രവേശിപ്പിച്ച ജയപ്രകാശ് വെളളിയാഴ്ച രാവിലെയാണ് മരിച്ചത്.
ഭാര്യ: ജ്യോതി (നീലേശ്വരം തൈക്കടപ്പുറം). ഒരുമാസം പ്രായമുള്ള പെണ്‍കുട്ടിയാണ് ഏക മകള്‍. അമ്മ: കല്യാണി. സഹോദരങ്ങള്‍: ജയശ്രീ, ശാലിനി. അടിയത്ത് ചിദംബരം വായനശാല പരിസരത്ത് പൊതുദര്‍ശനത്തിന് വെച്ച മൃതദേഹം കാണാന്‍ നൂറുകണക്കിനാളുകളെത്തി.
Keywords: Obituary, Chattanchal, Hospital, Kasaragod, Kerala, Cancer, Patient, B.K. Jayaprakash, Malayalam News.