Student Died | ബലിപെരുന്നാള്‍ ദിനത്തില്‍ നോവായി 10 ക്ലാസ് വിദ്യാര്‍ഥി ഫഹദിന്റെ മരണം
സ്‌കൂളില്‍ പൊതുദര്‍ശത്തിന് വെക്കും.
വൈകിട്ട് 4 മണിയോടെ ചന്തേര ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും.
സഹപാഠികളെയും വീട്ടുകാരെയും നാട്ടുകാരെയും കണ്ണീരിലാഴ്ത്തി.
ചന്തേര: (KasargodVartha) ബലിപെരുന്നാള്‍ ദിനത്തില്‍ നോവായി 10 ക്ലാസ് വിദ്യാര്‍ഥി ഫഹദിന്റെ മരണം. അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ചന്തേര ഓത്തുകുന്നിലെ ഒ ടി മുഹമ്മദ് ഫഹദ് (15) ആണ് മരിച്ചത്.
പിലിക്കോട് സി കെ എന്‍ എസ് ജിഎച്എസ്എസിലെ പത്താം ക്ലാസ് വിദ്യാര്‍ഥിയായ ഫഹദ് മാസങ്ങളായി കോഴിക്കോട്ടെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ബലിപെരുന്നാള്‍ ആഘോഷത്തിനായി നാട് ഒരുങ്ങുന്നതിനിടെ തിങ്കളാഴ്ച (17.06.2024) പുലര്‍ചെയാന്ന് മരണം സംഭവിച്ചത്.
കോഴിക്കോട് നിന്നും ഉച്ചയ്ക്ക് 12 മണിയോടെ എത്തിക്കുന്ന മൃതദേഹം ഫഹദ് പഠിച്ചിരുന്ന സ്‌കൂളില്‍ പൊതുദര്‍ശത്തിന് വെക്കും. വൈകിട്ട് നാല് മണിയോടെ ചന്തേര ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും.
പ്രവാസിയായ കെ സി മുഹമ്മദ് കുഞ്ഞി - ഒ ടി മുനീറ ദമ്പതികളുടെ മകനാണ്. ഫാത്വിമയാണ് ഏക സഹോദരി. ആഘോഷദിനത്തിലെ ഫഹദിന്റെ മരണം സഹപാഠികളെയും വീട്ടുകാരെയും നാട്ടുകാരെയും തീരാ കണ്ണീരിലാഴ്ത്തി.