ചികിത്സ കഴിഞ്ഞെത്തിയ അധ്യാപകന്‍ വീട്ടില്‍ കുഴഞ്ഞുവീണ് മരിച്ചു
Aug 17, 2017, 20:00 IST
നീലേശ്വരം: (www.kasargodvartha.com 17/08/2017) ആശുപത്രിയില്‍ നിന്നും ചികിത്സ കഴിഞ്ഞെത്തിയ അധ്യാപകന്‍ വീട്ടില്‍ കുഴഞ്ഞ് വീണ് മരിച്ചു. കുമ്പളപ്പള്ളി കരിമ്പില്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപകനും കരിവെള്ളൂര്‍ പെരളം പുത്തൂര്‍ സ്വദേശിയുമായ കെ പി മോഹനസുന്ദര(52)മാണ് ചായ്യോത്തെ വീട്ടില്‍വ്യാഴാഴ്ച രാവിലെ കുഴഞ്ഞ് വീണത്. ഉടന്‍ തേജസ്വിനി ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പട്ടിരുന്നു. ചെറുപുഴ പ്രാപ്പൊയില്‍ സ്വദേശിനിയായ മിനിയാണ് ഭാര്യ. ഇവര്‍ക്ക് മക്കളില്ല.
മികച്ച അധ്യാപകനെന്ന നിലയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഏറെ പ്രിയങ്കരനായിരുന്നു. പാഠ്യപാഠ്യേതര വിഷയങ്ങളില്‍ വിദ്യാര്‍ത്ഥികളെ സജ്ജരാക്കാന്‍ എന്നും ശ്രദ്ധ ചെലുത്തിയിരുന്നു. സ്‌കൂള്‍ പാര്‍ലിമെന്റ് പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചതും മോഹനന്‍ മാസ്റ്ററാണ്. സ്‌കൂള്‍ പാര്‍ലിമെന്റില്‍ സംസ്ഥാനത്തെ മികച്ച സ്‌കൂള്‍ മുഖ്യമന്ത്രിയായി കുമ്പളപ്പള്ളി കരിമ്പില്‍ സ്‌കൂളിലെ ആവണി പവിത്രന്‍ തെരെഞ്ഞെടുക്കപ്പെട്ടത് മോഹനന്‍ മാസ്റ്ററുടെ ശിക്ഷണത്തിലൂടെയായിരുന്നു. 14 ജില്ലകളില്‍ നിന്നെത്തിയ സ്‌കൂള്‍ മുഖ്യമന്ത്രിമാരെ പിന്തള്ളിയാണ് ആവണി ഒന്നാമതായത്.
കെ എസ് ടി യുടെ ചിറ്റാരിക്കാല്‍ ഉപജില്ലാ കമ്മിറ്റിയംഗം സ്‌കൂള്‍ സ്റ്റാഫ് സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുകയായിരുന്നു. നിര്‍ധനരായ കുട്ടികള്‍ക്ക് പഠനോപകരണങ്ങളും വസ്ത്രങ്ങളും വാങ്ങിച്ച് കൊടുത്ത് അവരുടെ പഠനകാര്യങ്ങളിലും ശ്രദ്ധ ചെലുത്തിയിരുന്നു. ഉച്ചയോടെ കുമ്പളപ്പള്ളി സ്‌കൂളില്‍ പൊതു ദര്‍ശനത്തിന് വെച്ച മൃതദേഹത്തില്‍ വിദ്യാര്‍ത്ഥികളും അധ്യാപകരും നാട്ടുകാരും ഉള്‍പെടെ വന്‍ ജനാവലിയാണ് അന്തിമോപചാരം അര്‍പ്പിച്ചത്. കടുത്ത നെഞ്ചു വേദനയെ തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളജാശുപത്രിയില്‍ ചികില്‍സയിലായിരുന്ന മോഹനന്‍ മാസ്റ്റര്‍ ബുധനാഴ്ചയാണ് ആശുപത്രി വിട്ട് വീട്ടിലെത്തിയത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Nileshwaram, Teacher, Death, Obituary, Treatment, Cardiac arrest: Teacher dies.