കാര്‍ റെയില്‍പാളത്തിലേക്ക് മറിഞ്ഞ് ഒരാള്‍ മരിച്ചു; രണ്ടുപേര്‍ക്ക് പരിക്ക്
Jan 23, 2017, 10:31 IST
മഞ്ചേശ്വരം: (www.kasargodvartha.com 23/01/2017) ഹൊസങ്കടി വാമഞ്ചൂര്‍ ചെക്ക് പോസ്റ്റിനടുത്ത് കാര്‍ നിയന്ത്രണം വിട്ട് 20 അടി താഴ്ചയിലുള്ള റെയില്‍പാളത്തിലേക്ക് മറിഞ്ഞ് ഒരാള്‍ മരണപ്പെട്ടു. രണ്ടുപേരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച രാത്രി 11.30 മണിയോടെ ഹൊസങ്കടി വാമഞ്ചൂര്‍ ചെക്ക് പോസ്റ്റിന് സമീപം ടിപ്പര്‍ ഗാരേജിനടുത്താണ് അപകടമുണ്ടായത്.
പടന്ന സ്വദേശി ഷംസുദ്ദീന്‍ (39) ആണ് മരണപ്പെട്ടത്. ബന്തിയോട് സ്വദേശി ലത്തീഫ് (30), പച്ചമ്പളം സ്വദേശി കുക്കാര്‍ അമ്മി (26) എന്നിവരെ പരിക്കുകളോടെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിരവധി കേസുകളില്‍ പ്രതിയായ ഉപ്പള സ്വദേശി കാറിലുണ്ടായിരുന്നതായി സംശയിക്കുന്നതായി കുമ്പള സി ഐ വിവി മനോജ് കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. അപകടം നടന്ന ഉടന്‍ തന്നെ ഇയാള്‍ രക്ഷപ്പെട്ടതായി കരുതുന്നു.
വിവരമറിഞ്ഞ് നാട്ടുകാരും പോലീസും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തുകയും പരിക്കേറ്റവരെ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു. യാത്രാമധ്യേയാണ് ഷംസുദ്ദീന്‍ മരിച്ചത്. അപകടത്തില്‍പ്പെട്ട കാര്‍ പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്. കാറില്‍ പോലീസ് നടത്തിയ പരിശോധനയില്‍ കളിത്തോക്കും കണ്ടെടുത്തു.
വാമഞ്ചൂര്‍ ചെക്ക് പോസ്റ്റിനടുത്തെത്തിയപ്പോള്‍ കാര്‍ നിയന്ത്രണം വിട്ട് റോഡില്‍ നിന്നും വഴിമാറി താഴ്ചയിലേക്ക് മറിയുകയായിരുന്നു. സംഭവത്തില്‍ മഞ്ചേശ്വരം പോലീസ് കേസെടുത്തു. പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
പടന്ന സ്വദേശി ഷംസുദ്ദീന്‍ (39) ആണ് മരണപ്പെട്ടത്. ബന്തിയോട് സ്വദേശി ലത്തീഫ് (30), പച്ചമ്പളം സ്വദേശി കുക്കാര്‍ അമ്മി (26) എന്നിവരെ പരിക്കുകളോടെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിരവധി കേസുകളില്‍ പ്രതിയായ ഉപ്പള സ്വദേശി കാറിലുണ്ടായിരുന്നതായി സംശയിക്കുന്നതായി കുമ്പള സി ഐ വിവി മനോജ് കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. അപകടം നടന്ന ഉടന്‍ തന്നെ ഇയാള്‍ രക്ഷപ്പെട്ടതായി കരുതുന്നു.
വാമഞ്ചൂര്‍ ചെക്ക് പോസ്റ്റിനടുത്തെത്തിയപ്പോള്‍ കാര്‍ നിയന്ത്രണം വിട്ട് റോഡില്‍ നിന്നും വഴിമാറി താഴ്ചയിലേക്ക് മറിയുകയായിരുന്നു. സംഭവത്തില്‍ മഞ്ചേശ്വരം പോലീസ് കേസെടുത്തു. പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
Keywords: Hosangadi, Accident, Car, Kasaragod, Kerala, Injured, Gun, Car overturned; one die; 2 injured