നിയന്ത്രണം വിട്ട കാര്‍ ഓട്ടോറിക്ഷയിലിടിച്ച് നവവധു മരിച്ചു; ഭര്‍ത്താവിന് ഗുരുതരം
Sep 3, 2014, 21:03 IST
ചെറുവത്തൂര്‍: (www.kasargodvartha.com 03.09.2014) നിയന്ത്രണം വിട്ട കാര്‍ ഓട്ടോറിക്ഷയിലിടിച്ച് ഓട്ടോയാത്രക്കാരിയായ നവവധു മരിച്ചു. പള്ളിക്കര വള്ളിക്കുന്നിലെ ഇ.വി പ്രവീണിന്റെ ഭാര്യ വിജിത (20) യാണ് മരിച്ചത്. ഭര്‍ത്താവിനടക്കം നാലു പേര്‍ക്ക് പരിക്കേറ്റു. ബുധനാഴ്ച വൈകുന്നേരം ആറുമണിയോടെ ദേശീയ പാതയില്‍ ചെറുവത്തൂര്‍ കയ്യൂര്‍ റോഡിന് സമീപത്തായിരുന്നു അപകടം.
സാരമായി പരിക്കേറ്റ ഭര്‍ത്താവ് പ്രവീണി (34) നെ മംഗലാപുരം സ്വകാര്യ ആശുപത്രിയിലും, പ്രവീണിന്റെ സഹോദരന്‍ വിജേഷ് (32) മറ്റൊരു സഹോദരന്റെ മകള്‍ ഇഷാനി (മൂന്ന്) ഓട്ടോഡ്രൈവര്‍ ചാത്തമത്തെ കെ മനോജ് (30) എന്നിവരെ ചെറുവത്തൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
ഷോറൂമില്‍ നിന്നും പുറത്തിറക്കുകയായിരുന്ന കാര്‍ നിയന്ത്രണം വിട്ട് ഓട്ടോയിലിടിക്കുകയായിരുന്നു. ഓട്ടോയ്ക്കടിയില്‍ പെട്ട വിജിതയെ പുറത്തെടുത്ത് ചെറുവത്തൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ഒരുമാസം മുമ്പായിരുന്നു വിജിതയും പ്രവീണും വിവാഹിതരായത്. വിജിതയുടെ ഭര്‍തൃസഹോദരന്‍ വിജേഷിന്റെ ഗൃഹപ്രവേശത്തിന് മുന്നോടിയായി പറശിനിക്കടവിലേക്ക് ക്ഷേത്ര ദര്‍ശനത്തിനായി പോകുന്നതിനിടെയാണ് അപകടത്തില്‍ പെട്ടത്. ചിറ്റാരിക്കാലിലെ വിജയന്‍ - ലളിത ദമ്പതികളുടെ മകളാണ് മരിച്ച വിജിത.

Keywords : Kasaragod, Cheruvathur, Accident, Death, Obituary, Nileshwaram, Vijitha, Car hits autorickshaw claims one life.