city-gold-ad-for-blogger

റോഡരികില്‍ ഫോണ്‍ ചെയ്യുന്നതിനിടെ കാര്‍ ഡ്രൈവര്‍ മറ്റൊരു കാറിടിച്ചു മരിച്ചു

പൊയിനാച്ചി: (www.kasargodvartha.com 14/07/2016) കൊല്ലൂര്‍ മൂകാംബിക ക്ഷേത്ര ദര്‍ശനംകഴിഞ്ഞുവരികയായിരുന്ന സംഘം സഞ്ചരിച്ച കാറിലെ ഡ്രൈവര്‍ മറ്റൊരു കാറിടിച്ചു മരിച്ചു. കുണ്ടംകുഴിക്കടുത്ത മരുതടുക്കത്തെ മധുസൂദനന്‍(32)ആണ് മരിച്ചത്. വ്യാഴാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെ പൊയിനാച്ചി ദേശീയപാതയില്‍ പെട്രോള്‍ പമ്പിന് സമീപമായിരുന്നു അപകടം.

കുണ്ടംകുഴിയിലെ നാലംഗ സംഘം സഞ്ചരിച്ച കാറിന്റെ ഡ്രൈവറായിരുന്നു മധുസൂദനന്‍. കണ്ണൂര്‍-കാസര്‍കോട് റൂട്ടില്‍ സര്‍വീസ് നടത്തുന്ന ട്രാന്‍സിറ്റ് ബസിന്റെ ഡ്രൈവര്‍കൂടിയാണിയാള്‍. 12ന് ക്ഷേത്രദര്‍ശനത്തിനു പുറപ്പെട്ട സംഘം രാത്രി ഒന്നരയോടെ പൊയിനാച്ചിയിലെത്തി. ഡ്രൈവര്‍ക്ക് ഉറക്കക്ഷീണമുണ്ടായിരുന്നതിനാല്‍ കാര്‍ പെട്രോള്‍ പമ്പില്‍ പാര്‍ക്ക് ചെയ്ത് ഇവര്‍ ഉറങ്ങുകയായിരുന്നു.

ഇതിനിടയില്‍ മധുസൂദനന്‍ ഫോണ്‍ ചെയ്യാന്‍ ദേശീയപാതയോരത്തേക്കു നീങ്ങിയപ്പോള്‍ കണ്ണൂര്‍ ഭാഗത്തേക്കു പോവുകയായിരുന്ന കാര്‍ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഉടന്‍ പമ്പ്ജീവനക്കാര്‍ കാറിലുണ്ടായിരുന്ന മറ്റുള്ളവരെ വിവരം അറിയിക്കുമ്പോഴേയ്ക്കും ഇടിച്ചിട്ട കാര്‍ അമിതവേഗതയില്‍ ഓടിച്ചുപോയിരുന്നു. പിന്നീട് ചെറുവത്തൂരില്‍ വച്ച് ഹൈവേ പോലീസ് കാര്‍ പിടികൂടുകയായിരുന്നു. മൃതദേഹം പോലീസ് ഇന്‍ക്വസ്റ്റിന് ശേഷം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ മോര്‍ച്ചറിയിലേക്ക് മാറ്റി. മരുതടുക്കത്തെ കുഞ്ഞിരാമന്‍-ദേവകി ദമ്പതികളുടെ മകനാണ്. സഹോദരി: അംബിക.
റോഡരികില്‍ ഫോണ്‍ ചെയ്യുന്നതിനിടെ കാര്‍ ഡ്രൈവര്‍ മറ്റൊരു കാറിടിച്ചു മരിച്ചു

Keywords:  Accident, Obituary, Kasaragod, Kundamkuzhi, Poinachi, Kerala, Phone Call, Madhusudhanan, Car driver died in accident

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia