city-gold-ad-for-blogger

കാറിടിച്ച് യുവാവ് മരിച്ചു; അപകടം വരുത്തിയ കാര്‍ സിനിമാസ്റ്റെയിലില്‍ പിടികൂടി

കാറിടിച്ച് യുവാവ് മരിച്ചു; അപകടം വരുത്തിയ കാര്‍ സിനിമാസ്റ്റെയിലില്‍ പിടികൂടി
Yogesh
കുമ്പള: റോഡ് മുറിച്ച് കടക്കുകയായിരുന്ന യുവാവ് ഇന്നോവ കാറിടിച്ച് മരിച്ചു. അപകടം വരുത്തിയ കാര്‍ നിര്‍ത്താതെ ഓടിച്ചുപോയതിനെ തുടര്‍ന്ന് ഹൈവേ പോലീസും കുമ്പള പോലീസും സിനിമാ സ്‌റ്റെയിലില്‍ പിന്‍തുടര്‍ന്ന് മൊഗ്രാല്‍ പാലത്തിന് മുകളില്‍ വെച്ച് കാര്‍ പിടികൂടുകയും ഡ്രൈവറെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ബന്തിയോട്ടെ പരേതനായ അമ്മു- ലക്ഷ്മി ദമ്പതികളുടെ മകന്‍ യോഗേഷ്(38) ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി 8.45 മണിക്ക് ബന്തിയോട് ജംഗ്ഷനില്‍ വെച്ചാണ് അപകടമുണ്ടായത്.
ഗുരുതരമായി പരിക്കേറ്റ യോഗേഷിനെ മംഗലാപുരം ആശുപത്രിയില്‍ എത്തിച്ചെങ്കിലും രാത്രിയോടെ മരണപ്പെടുകയായിരുന്നു. അപകടം വരുത്തിയ ഇന്നോവ കാറിനെ കുമ്പള എസ്.ഐ പി.നാരായണന്‍, ഹൈവേ പോലീസ് എസ്.ഐ ടി.ജി.രമേഷ്, പോലീസ് കോണ്‍സ്റ്റബിള്‍മാരായ ശ്രീജിത്ത്, സുനില്‍, പ്രകാശ് മാര്‍ക്കോസ്, അനീഷ്, ഡ്രൈവര്‍ ഷിബു എന്നിവരാണ് പിടികൂടിയത്. കുമ്പള പാലത്തിന് മുകളില്‍ വെച്ചും കുമ്പള ബസ് സ്റ്റാന്‍ഡില്‍ വെച്ചും കാറിനെ പിടികൂടാന്‍ ശ്രമിച്ചെങ്കിലും നിര്‍ത്താതെ ഓടിച്ചുപോകുകയായിരുന്നു. ഉഷയാണ് മരിച്ച യോഗേഷിന്റെ ഭാര്യ. മക്കള്‍: വിദ്യശ്രീ, ധനുഷ്, മാളവിക. സഹോദരങ്ങള്‍: ജയന്തി, ജയ, രമേഷ്. കുമ്പള പോലീസ് മംഗലാപുരത്തേക്ക് ഇന്‍ക്വസ്റ്റിനായി പോയിട്ടുണ്ട്.

Keywords: kasaragod, Kumbala, Car-Accident, Obituary, 
കാസർകോട് വാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിലൂടെ വാർത്തകളോട് നിങ്ങൾക്കും പ്രതികരിക്കാം. ആരോഗ്യകരമായ ചർച്ചകളെ ഞങ്ങൾ എപ്പോഴും സ്വാഗതം ചെയ്യുന്നു. എന്നാൽ അസഭ്യം, അശ്ലീലം, മതവിദ്വേഷം എന്നിവ അടങ്ങിയ കമന്റുകൾ ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. നിയമനടപടികൾ സ്വീകരിച്ചെന്നുവരാം.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia