city-gold-ad-for-blogger
Aster MIMS 10/10/2023

Accident | കേരളത്തിലെ റോഡില്‍ നിന്ന് കാര്‍ മറിഞ്ഞത് കര്‍ണാടകയിലേക്ക്; അതിര്‍ത്തി നിര്‍ണയത്തിലെ ആശയക്കുഴപ്പത്തിനിടെ കേസെടുത്ത് കേരള പൊലീസ്; നൊമ്പരമായി മാതാവിന്റെയും കുഞ്ഞിന്റെയും മരണം

ആദൂര്‍: (www.kasargodvartha.com) കേരള - കര്‍ണാടക അതിര്‍ത്തിയിലെ സുള്ള്യ - പരപ്പ റോഡില്‍ തിങ്കളാഴ്ച വൈകീട്ട് 3.30 മണിയോടെയുണ്ടായ വാഹനാപകടത്തിന്റെ ഞെട്ടലില്‍ വിറങ്ങലിച്ചിരിക്കുകയാണ് ഗ്വാളിമുഖം കൊട്ടിയാടിയിലെ നാട്ടുകാര്‍. കാര്‍ നിയന്ത്രണം വിട്ട് മരത്തിലിടിച്ച് നാളികേര വ്യാപാരിയായ ശാനവാസിന്റെ ഭാര്യ ശാഹിദ (28), മകള്‍ ശസ ഫാത്വിമ (മൂന്ന്) എന്നിവരാണ് മരിച്ചത്.
               
Accident | കേരളത്തിലെ റോഡില്‍ നിന്ന് കാര്‍ മറിഞ്ഞത് കര്‍ണാടകയിലേക്ക്; അതിര്‍ത്തി നിര്‍ണയത്തിലെ ആശയക്കുഴപ്പത്തിനിടെ കേസെടുത്ത് കേരള പൊലീസ്; നൊമ്പരമായി മാതാവിന്റെയും കുഞ്ഞിന്റെയും മരണം

കുടുംബത്തിലെ അഞ്ച് പേര്‍ക്കാണ് അപകടത്തില്‍ പരുക്കേറ്റിട്ടുള്ളത്. നഫീസതുല്‍ മിസ്രിയ, ആഇശത് ശംന എന്നിവര്‍ക്കും അഞ്ചും പത്തും വയസുള്ള പെണ്‍കുട്ടികള്‍ക്കും കാറോടിച്ചിരുന്ന ബന്ധുവായ അശ്റഫിനുമാണ് (42) പരുക്കേറ്റത്. ഇവരെ മംഗ്‌ളൂറിലെ ആശുപത്രിയിലേക്ക് മാറ്റി. വിവാഹ വിരുന്ന് കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്.

ജാല്‍സൂര്‍ അന്തര്‍സംസ്ഥാന പാതയില്‍ കേരള - കര്‍ണാടക അതിര്‍ത്തിയായ പരപ്പ വിലേജ് ഓഫീസിന് സമീപമായിരുന്നു അപകടം. റോഡില്‍ നിന്ന് നിയന്ത്രണം നഷ്ടപ്പെട്ട ഇനോവ കാര്‍ പയസ്വിനി പുഴയുടെ ഭാഗമായ പള്ളങ്കോട് പുഴയ്ക്കരികിലെ മരങ്ങള്‍ക്കിടയിലൂടെ താഴേക്ക് പതിക്കുകയായിരുന്നു. അപകട വിവരമറിഞ്ഞു ആദൂര്‍ പൊലീസ് സ്ഥലത്ത് എത്തിയിരുന്നുന്നെങ്കിലും റോഡ് കേരളത്തിന്റേത് ആണെങ്കിലും കാര്‍ മറിഞ്ഞ ഭാഗം കര്‍ണാടകയുടേത് ആണെന്നതിനാല്‍ കേസെടുക്കുന്നതില്‍ ആശയക്കുഴപ്പം ഉണ്ടാവുകയായിരിന്നു.
         
Accident | കേരളത്തിലെ റോഡില്‍ നിന്ന് കാര്‍ മറിഞ്ഞത് കര്‍ണാടകയിലേക്ക്; അതിര്‍ത്തി നിര്‍ണയത്തിലെ ആശയക്കുഴപ്പത്തിനിടെ കേസെടുത്ത് കേരള പൊലീസ്; നൊമ്പരമായി മാതാവിന്റെയും കുഞ്ഞിന്റെയും മരണം

ആശുപത്രിയില്‍ നിന്ന് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ആദൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കര്‍ണാടക പൊലീസും സ്ഥലത്ത് എത്തിയിരുന്നെങ്കിലും അപകടം നടന്ന റോഡ് കേരളത്തിലാണെന്ന് പറഞ്ഞു തിരിച്ച് പോയി. ആശുപത്രിയില്‍ നിന്ന് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ കേസെടുത്ത അന്വേഷണം തുടങ്ങിയതായി ആദൂര്‍ ഇന്‍സ്പെക്ടര്‍ എ അനില്‍കുമാര്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.

വിശദമായ പരിശോധനയില്‍ സ്ഥലം കര്‍ണാടകയുടേത് ആണെങ്കില്‍ കേസ് അങ്ങോട്ട് കൈമാറുമെന്ന് ആദൂര്‍ പൊലീസ് വ്യക്തമാക്കി. കാര്‍ മറിഞ്ഞ സ്ഥലം കര്‍ണാടകയുടേതാണെന്ന് വിലേജ് ഓഫീസറും സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി സുള്ള്യ ആശുപത്രിയില്‍ പോസ്റ്റ് മോര്‍ടത്തിന് ശേഷം മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ട് നല്‍കും.

Keywords: Latest-News, Kerala, Karnataka, Top-Headlines, Obituary, Accidental-Death, Accident, Tragedy, Parappa, Sullia, Car accident: Police registered case. < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia