ഇന്നോവ കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് യുവാവ് മരിച്ചു
Jul 2, 2012, 01:48 IST
ഉദുമ: ഇനോവ കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് യുവാവ് മരിച്ചു. കീഴൂരിലെ പരേതനായ കെ.എച്ച് അബ്ദുല്ലയുടെ മകന്‍ യൂസഫ് (21) ആണ് മരിച്ചത്.
ഉദുമ പളളത്ത് ഞായറാഴ്ച രാത്രി 12 മണിയോടെയാണ് യൂസഫ് സഞ്ചരിച്ചിരുന്ന കെ.എല്‍ 14 ജി 7000 ഇന്നോവ കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞത്. പിറകെ വന്ന വാഹനത്തിലുളളവര്‍ ഗുരുതരമായി പരിക്കേററ യൂസഫിനെ ഉടന്‍ ഉദുമ നഴ്‌സിംങ്ങ് ഹോമില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ചെമ്മനാട്ടെ മുഹമ്മദ് കുഞ്ഞിയുടെ മകന്റെ വിവാഹത്തില്‍ പങ്കെടുക്കാനെത്തിയ ബന്ധുക്കളെ പളളിക്കരയില്‍ കൊണ്ടുവിട്ട് തിരിച്ചു വരുമ്പോഴാണ് അപകടം.
ബീഫാത്തിമ്മയാണ് മാതാവ്. സഹോദരങ്ങള്‍: മുഹമ്മദ് കുഞ്ഞി (ദുബൈ), കാസിം, അബ്ദുല്‍ഖാദര്‍, അബ്ദുല്‍ റഹിമാന്‍, ആയിഷ അബ്ദുല്ല, നഫീസ അബ്ദുല്‍റഹിമാന്‍, സൈനബ മുസ്തഫ, ഖമറുന്നിസ അന്‍സാര്‍, ഫരീദ.
മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രിയിലേക്ക് മററി.
Keywords: Accident, Kill, obituary, Kerala, Kizhur, Udma, Wedding party, Chemnad