city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കേബിള്‍ ടി വി ഓപറേറ്റേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡണ്ട് നാസര്‍ ഹസ്സന്‍ അന്‍വര്‍ അന്തരിച്ചു

കാസര്‍കോട്: (www.kasargodvartha.com 07.05.2016) കേരള കേബിള്‍ ടി വി ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡണ്ട് കാസര്‍കോട് പുലിക്കുന്നിലെ നാസര്‍ ഹസ്സന്‍ അന്‍വര്‍ (52) അന്തരിച്ചു. അസുഖത്തെ തുടര്‍ന്ന് ശനിയാഴ്ച ഉച്ചയ്ക്ക്
12.15 മണിയോടെ മംഗളൂരു എ ജെ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. സംസ്‌കാരം ഞായറാഴ്ച രാവിലെ 10 മണിക്ക് ചെമ്മനാട് ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും.

ഏപ്രില്‍ 30 ന് നീലേശ്വരത്തായിരിക്കുമ്പോള്‍ തളര്‍ച്ച ബാധിച്ച അദ്ദേഹത്തെ മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. തലയോട്ടില്‍ രക്തം കട്ട പിടിച്ചതിനെ തുടര്‍ന്ന് ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയിരുന്നു. പിന്നീട് രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് വെന്റിലേറ്ററിലേക്ക് മാറ്റുകയായിരുന്നു. കാസര്‍കോട്ടെ പ്രാദേശിക ചാനലായ കെ എസി എന്‍ ചാനലിന്റെ എം ഡിയായിരുന്നു.

കേബിള്‍ ടി വി ഓപ്പറേറ്റര്‍മാരെ സംസ്ഥാന തലത്തില്‍ ഒന്നിപ്പിക്കാനും, കരുത്തുറ്റ സംഘടനയാക്കി മാറ്റുന്നതിനും മുന്‍നിരയില്‍ നിന്ന് പ്രവര്‍ത്തിച്ചയാളായിരുന്നു അന്‍വര്‍. 'സ്‌കൈ വേവ്‌സ്' എന്ന പേരില്‍ ജില്ലയിലെ കേബിള്‍ ടി വി ഓപ്പറേറ്റര്‍മാരെ ഏകോപിപ്പിക്കുകയും ഉദുമ കേന്ദ്രീകരിച്ച് സിസിഎന്‍ എന്ന നെറ്റ് വര്‍ക്ക് കേന്ദ്രം ആരംഭിക്കുകയും ചെയ്തിരുന്നു. സിസിഎന്നിന്റെ ചെയര്‍മാന്‍ കൂടിയായിരുന്നു അദ്ദേഹം. പിന്നീട് സംസ്ഥാന തലത്തില്‍ കേബിള്‍ ടിവി ഓപ്പര്‍റ്റര്‍മാരെ ഒന്നിപ്പിക്കുന്നതിനായി കെസിസിഎല്‍ എന്ന കമ്പനി രൂപീകരിക്കുകയും കേരള വിഷന്‍ എന്ന പേരില്‍ ടെലിവിഷന്‍ ശൃംഖല തുടങ്ങുകയും ചെയ്തിരുന്നു. തൃശൂര്‍ കേന്ദ്രീകരിച്ചാണ് കെസിസിഎല്‍ പ്രവര്‍ത്തിക്കുന്നത്.

കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് കേരളത്തില്‍ കേബിള്‍ ടി വി രംഗത്ത് സമ്പൂര്‍ണ ഡിജിറ്റലൈസേഷന്‍ കൊണ്ടുവന്നതും അന്‍വര്‍ ആയിരുന്നു. വന്‍കിട കുത്തക കമ്പനികള്‍ ടെലിവിഷന്‍ രംഗം കീഴടക്കാന്‍ ശ്രമിച്ചപ്പോഴും അതിനെ ശക്തിയുക്തം എതിര്‍ത്ത് തോല്‍പ്പിക്കാന്‍ നിരവധി സമരങ്ങളാണ് അന്‍വറിന്റെ നേതൃത്വത്തില്‍ നടന്നത്. ഏറ്റവും ഒടുവില്‍ വരിസംഖ്യ കുത്തനെ വര്‍ധിപ്പിച്ച ഏഷ്യാനെറ്റ് പേ ചാനലുകളുടെ ശ്രമങ്ങളെയും ചെറുത്ത് തോല്‍പ്പിച്ചിരുന്നു.

കാസര്‍കോട്ടെ സാംസ്‌ക്കാരിക സംഘടനയായ സ്‌കിന്നേഴ്‌സിന്റെ സ്ഥാപക ഭാരവാഹിയായിരുന്നു. കാസര്‍കോട് ഗവ. കോളജില്‍ 'ഒരുവട്ടം കൂടി രണ്ടാം വട്ടം' എന്ന പരിപാടിയുടെ മുഖ്യ സംഘാടകനായിരുന്നു അദ്ദേഹം. മാധ്യമ പ്രവര്‍ത്തകരുമായി ഒപ്പം നിന്ന് പ്രവര്‍ത്തിച്ച വ്യക്തിയായിരുന്നു അന്‍വര്‍ച്ച എന്ന അന്‍വര്‍. ഭാര്യ: ആയിഷ എന്ന ആശ. വിദ്യാര്‍ത്ഥികളായ അഷൂര്‍, അസര്‍ മക്കളാണ്. സഹോദരങ്ങള്‍: നസീറ, ഉമ്മാലിമ്മ, തന്‍സീര്‍. കര്‍ണാടക പോലീസ് സര്‍വീസില്‍ നിന്ന് കമ്മീഷണറായി വിരമിച്ച രാഷ്ട്രപതിയുടെ അവാര്‍ഡ് നേടിയ  ഇഖ്ബാല്‍ അമ്മാവനാണ്.


കേബിള്‍ ടി വി ഓപറേറ്റേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡണ്ട് നാസര്‍ ഹസ്സന്‍ അന്‍വര്‍ അന്തരിച്ചു


Keywords: Kasaragod, Obituary, Hospital, Treatment, Anwar Kolikkara, Cable TV Operators Association.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia