കാറിടിച്ച് കേബിള്‍ സ്ഥാപനത്തിലെ ജീവനക്കാരന്‍ മരിച്ചു
Jul 1, 2018, 10:36 IST
കാസര്‍കോട്: (www.kasargodvartha.com 01.07.2018) കാറിടിച്ച് സ്വകാര്യ കേബിള്‍ സ്ഥാപനത്തിലെ ജീവനക്കാരന്‍ മരിച്ചു. തൃക്കണ്ണാട് മലാക്കുന്നിലെ പരേതനായ കൃഷ്ണന്‍ - ലക്ഷ്മി ദമ്പതികളുടെ മകന്‍ പ്രശാന്താണ് (32) മരിച്ചത്. ശനിയാഴ്ച രാവിലെ 10 മണിയോടെ മേല്‍പറമ്പ് ടൗണിലാണ് അപകടം. റോഡിലൂടെ നടന്നുപോകുന്നതിനിടയില്‍ കാസര്‍കോട് നിന്നും കാഞ്ഞങ്ങാട് ഭാഗത്തേക്ക് പോവുകയായിരുന്ന കാര്‍ ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തില്‍ റോഡിലേക്ക് തെറിച്ച് വീണ പ്രശാന്തിനെ നാട്ടുകാര്‍ ഉടന്‍ തന്നെ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും നില ഗുരുതരമായതിനാല്‍ മംഗളൂരുവിലേക്ക് മാറ്റുകയായിരുന്നു. ഉച്ചയോടെയാണ് മരണം സംഭവിച്ചത്. തൃക്കണ്ണാട് പി.സി.എന്‍ കേബിള്‍ സ്ഥാപനത്തിലെ ജീവനക്കാരനാണ്.
ഭാര്യ: ബിന്ദു തളങ്കര കൊപ്പല്‍. മക്കള്‍: ശ്രീശാന്ത്, ശ്രയ (വിദ്യാര്‍ത്ഥികള്‍), നിഷാന്ത് (ഒരു മാസം). സഹോദരന്‍: പ്രവീണ്‍. മൃതദേഹം മലാങ്കുന്ന് പൊതുശ്മശാനത്തില്‍ സംസ്‌കരിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Death, Obituary, Accidental-Death, Melparamba, Cable Employee died after car hits
< !- START disable copy paste -->